Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ചരിത്രകാരന്മാര്‍ മുഗളര്‍ക്ക് അമിത പ്രാധാന്യം നല്‍കി; ചോള, പാണ്ഡ്യ, മൗര്യന്മാരെ അവഗണിച്ചു -അമിത്ഷാ

ന്യൂഡല്‍ഹി: മിക്ക ചരിത്രകാരന്മാരും മുഗളന്മാരുടെ ചരിത്രം രേഖപ്പെടുത്തുന്നതിന് അമിത പ്രാധാന്യം നല്‍കിയെന്നും പാണ്ഡ്യ, ചോള, മൗര്യന്‍ സാമ്രാജ്യങ്ങളെ അവഗണിച്ചതായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ഇന്ന് നാം സ്വതന്ത്രരായതിനാല്‍ ചരിത്രമെഴുതുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘മഹാറാണ: സഹസ്ത്ര വര്‍ഷ കാ ധര്‍മ യുദ്ധ’ എന്ന പുസ്തകം ന്യൂഡല്‍ഹിയില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി ഇന്ത്യന്‍ രാജാക്കന്മാര്‍ അധിനിവേശ ശക്തികള്‍ക്കെതിരെ പൊരുതുകയും നാടിനെ കാക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം വസ്തുതകളൊന്നും ചരിത്രത്തില്‍ വിശദമായി കാണാനാകില്ല. പാണ്ഡ്യ സാമ്രാജ്യം 800 വര്‍ഷം ഭരിച്ചു. അഹോം സാമ്രാജ്യം 650 ലേറെ വര്‍ഷം അസം ഭരിച്ചു. അവര്‍ ബക്ത്യാര്‍ ഖില്‍ജിയെയും ഔറംഗസേബിനെയും വരെ പരാജയപ്പെടുത്തി അസമിന്റെ പരമാധികാരം കാത്തു.

പല്ലവ സാമ്രാജ്യം 600 വര്‍ഷമാണ് നിലനിന്നത്. ചോളന്മാരും 600 വര്‍ഷം. അഫ്ഗാനിസ്ഥാന്‍ മുതല്‍ ലങ്ക വരെയുള്ള മൊത്തം രാജ്യത്തെ 550 വര്‍ഷം അടക്കി ഭരിച്ചവരാണ് മൗര്യന്മാര്‍. ശതവാഹനന്മാരാകട്ടെ 500 ലേറെ വര്‍ഷം നിലനിന്നു. പക്ഷേ, അവരെയൊന്നും കുറിച്ച്‌ ചരിത്രപുസ്തകങ്ങളില്‍ ഇല്ല. തെറ്റാണെന്ന് നാം കരുതുന്ന ചരിത്രം ക്രമേണ മറയും. സത്യം തെളിഞ്ഞുവരികയും ചെയ്യും- അമിത് ഷാ കൂട്ടിച്ചേര്‍ത്തു.