Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു

തിരുവനന്തപുരം: ഷാജ് കിരണുമായുള്ള സ്വപ്ന സുരേഷിന്റെ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആർ ഡി എസ് ഓഫീസിൽ നിന്നാണ് ഫോൺ സംഭാഷണം പുറത്ത് വന്നത്.

ഷാജ് കിരൺ: ‘സിനിമയിൽ കാണിക്കുന്ന പോലെ ഹീറോയിസം കാണിക്കാൻ ആണെങ്കിൽ അതൊന്നും നടക്കുന്ന കാര്യമല്ല. സത്യമിതാണ്, ഇവരൊന്നും റിയാലിറ്റിയിലേക്ക് വന്നിട്ടില്ല. ഈ ശിവശങ്കറിന് ശിക്ഷിക്കണം എന്നുണ്ടെങ്കിൽ നിങ്ങളേൽക്കുന്ന പീഡനം കൊണ്ട് എന്താണ് ഗുണം? നിങ്ങൾ അകത്ത് പോയി കിടന്നാൽ നിങ്ങളുടെ മക്കൾക്ക്, ഫാമിലിക്ക് എല്ലാം പ്രശ്നങ്ങളല്ലേ. എന്താണ് ഇതിന്റെ നേട്ടം? അതുകൊണ്ട് നിങ്ങൾ കീഴടങ്ങണം. അങ്ങനെ വെറുതെ കീഴടങ്ങണമെന്നല്ല. ഒരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം.’

സ്വപ്ന: ആരെ കൈയിൽ നിന്ന് വാങ്ങണം എന്നാണ്? എമൗണ്ട് വാങ്ങിക്കാൻ ആരെയാ അറിയുക?

ഷാജ് കിരൺ: ഇതിപ്പൊ നിങ്ങൾ പറഞ്ഞത് ആർക്കാണ് ഡാമേജായത്? അവരുടെ കൈയ്യിൽ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ഇത്രയും നാള് ജയിലിൽ പോയത്. അതിന് നഷ്ടപരിഹാരം വാങ്ങിക്കണം. നിങ്ങളെ വെച്ച് വേറാളുകൾ കാശ് വാങ്ങുന്നുണ്ട്. ഇന്നലെ രാത്രി വരെ നിങ്ങളാണ് അത് ചെയ്യുന്നതെന്നാണ് ഞാൻ കരുതിയത്. ഇപ്പൊ ഡിജിപിയെ വിളിച്ചില്ലേ. നാളെ പോയി ഡിജിപിയെ മീറ്റ് ചെയ്യൂ. സാർ ഇങ്ങനെയിങ്ങനെയൊക്കെയാണ് പ്രശ്നങ്ങൾ. അവരുടെ മോട്ടീവ് ഇതായിരുന്നു. ഇത്രേം കാലം ജയിലിൽ കിടന്നതിന്, ഫേസ് ചെയ്ത സാധനങ്ങൾക്കും ട്രാവൽ ബാൻ നീക്കാനും ഒരു മാന്യമായിട്ടുള്ള നഷ്ടപരിഹാരം വേണമെന്ന് പറയുക. അവര് നിങ്ങളോട് പറയും….