Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നു; ഇ ഡി ഓഫീസുകളിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച്‌.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വേട്ടയാടുന്നുവെന്നാരോപിച്ച്‌ കോണ്‍ഗ്രസ് തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസുകളിലേക്ക് മാര്‍ച്ച്‌ നടത്തും.

കള്ളക്കേസെടുത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയേയും നെഹ്‌റു കുടുംബത്തേയും മോദി സര്‍ക്കാര്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് എഐസിസി ആഹ്വാനമനുസരിച്ച്‌ എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും സത്യാഗ്രഹവും സംഘടിപ്പിക്കുന്നത്.