Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

പ്രവാചകനിന്ദക്കെതിരായ പ്രതിഷേധം:ജാവേദ് അഹ്മദിന്റെ വീട്​ പൊളിച്ചു, യു.പിയില്‍ 300 ലേറെ പേര്‍ അറസ്റ്റില്‍;

അലഹാബാദ്: ബി.ജെ.പി നേതാക്കളുടെ പ്രവാചക പരാമർശത്തിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ യു.പിയില്‍ നടപടി തുടരുന്നു. 300 ലേറെ പേരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്.

പ്രയാഗ് രാജ് (അലഹബാദ്) അക്രമങ്ങൾക്ക് നേതൃത്വം നല്‍കുകയും അറസ്റ്റിലാകുകയും ചെയ്ത വെല്‍ഫയല്‍ പാര്‍ട്ടി നേതാവുമായ ജാവേദ് അഹ്മദിന്റെ അനധികൃത വീട്ബുൾഡോസർ ഉപയോഗിച്ച് തകര്‍ത്തു.

അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചാണ് ജാവേദ് അഹ്മദിന്റെ വീട് പൊളിച്ചത്. വീട് പൊളിക്കുകയാണെന്നും 11 മണിക്ക് മുമ്ബായി ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് നേര​ത്തെ പ്രാദേശിക ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. പുലര്‍ച്ചെ മുതല്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ജാവേദിന്റെ വീടിനു മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.