Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.

ഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

ഇ ഡി വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്നില്ല. 15 മിനിറ്റ് മാത്രമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്. രാജ്യതലസ്ഥാനം ഇപ്പോഴും സംഘര്‍ഷ ഭരിതമാണ്. ഇ ഡി ഓഫിസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധിക്കുകയാണ്. എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്രസേന ഉള്‍പ്പെടെ വന്‍ സന്നാഹം. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരെ ഇ ഡി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

പ്രദേശത്ത് ഇന്ന് രാവിലെ മുതല്‍ ഡല്‍ഹി പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇ ഡി ഓഫീസിലെത്തിയിരുന്നു. എന്നാല്‍ ഡല്‍ഹി പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടത്തോടെ കാസ്റ്റഡിയിലെടുത്തു. എ ഐ സി സി ആസ്ഥാനത്തിന് മുന്നില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കെ സി വേണുഗോപാല്‍, പി ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇ ഡി ഓഫീസിന് മുന്നിലെത്തിയത്. എന്നാല്‍ അവരെ ബാരിക്കേടുമായി പൊലീസ് തടഞ്ഞു. പൊലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വലിയ രീതിയിലുള്ള തര്‍ക്കങ്ങള്‍ നടന്നു. രാഹുല്‍ ഗാന്ധി എത്ര സമയം ഇ ഡി ഓഫീസില്‍ തുടരുന്നോ അത്ര സമയം പ്രവര്‍ത്തകരും പുറത്ത് പ്രതിഷേധവുമായി ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.