കുവൈത്ത് സിറ്റി: ജൈവകൃഷിക്കായി ഭാരതത്തിന്റെ സഹായം തേടി കുവൈത്ത്. ഇന്ത്യയില്‍ നിന്ന് പ്രകൃതിദത്ത വളമായ 192 മെട്രിക് ടണ്‍ ചാണകം കുവൈത്ത് വാങ്ങുന്നത്.
കുവൈത്തില്‍ നിന്ന് 192 മെട്രിക് ടണ്ണിന്റെ ഓര്‍ഡര്‍ ലഭിച്ചതായി ഓര്‍ഗാനിക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് ഡോ.അതുല്‍ ഗുപ്ത വ്യക്തമാക്കി.
നാളെ കനക്പുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യ ഓഡര്‍ ചാണകം പുറപ്പെടും. ഇത് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ചാണ് കുവൈത്തിലേക്ക് എത്തിക്കുക. ടോങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീ പിന്‍ജ്രപോലെ ഗോശാലയിലെ സണ്‍റൈസ് ഓര്‍ഗാനിക് പാര്‍ക്കിലാണ് ചാണകത്തിന്റെ പാക്കിംഗ് നടക്കുന്നത്.
300 ദശലക്ഷമാണ് ഇന്ത്യയിലെ കന്നുകാലികളുടെ എകദേശ എണ്ണംം. പ്രതിദിനം 30 ലക്ഷം ടണ്‍ ചാണകമാണ് ലഭ്യമാകുന്നത്. ഇതിന്റെ മുപ്പത് ശതമാനവും ചാണക വരളിയുണ്ടാക്കി കത്തിക്കുന്നു. എന്നാല്‍ ബ്രിട്ടനില്‍ പ്രതിവര്‍ഷം 60 ലക്ഷം യൂണിറ്റ് വൈദ്യുതി ചാണകത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ടെന്ന് ഓര്‍ഗാനിക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ നേതാവ് ഡോ.ഗുപ്ത പറഞ്ഞു.
വളം എന്ന നിലയില്‍ ചാണകം വളരെ ഉപയോഗപ്രദമാണ്. ഇത് വളര്‍ച്ചാ ഉത്തേജകമാണ്. ചാണകത്തിന്റെ പ്രാധാന്യം വിദേശികള്‍ നന്നായി മനസിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് പല രാജ്യങ്ങളും ചാണകത്തില്‍ നിന്ന് ഉണ്ടാക്കുന്ന ജൈവവളം ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
Posts Grid
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
അനുബന്ധ വാർത്തകൾ
ദമാസ്കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം .
പ്രമുഖ ബ്രിട്ടീഷ് ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് കുത്തേറ്റു; നില ഗുരുതരം.
ചൈനയെ വെല്ലുവിളിച്ചു സൈനിക അഭ്യാസയുമായി തായ്വാന്.
മാലിയില്‍ തീവ്രവാദി ആക്രമണത്തില്‍ 42 സൈനികര്‍ കൊല്ലപ്പെട്ടു.
ടിടിപി കമാൻഡർ ഒമർ ഖാലിദ് ഖൊറാസാനി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു .
ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്.
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .