Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

യുപി മുഖ്യമന്ത്രിയുടെ ചിത്രം പച്ചകുത്തി മുസ്ലിം യുവാവ്.

ലക്നൗ: യോഗിയുടെ ചിത്രം നെഞ്ചില്‍ പച്ചക്കുത്തി ശ്രദ്ധേയനായിരിക്കുകയാണ് ഒരു യുവാവ്. 23കാരനായ യമീന്‍ സിദ്ദിഖി എന്ന മുസ്ലീം യുവാവിന്റെ നെഞ്ചിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം പച്ചകുത്തിയിരിക്കുകയാണ്.

യോഗിയാണ് തന്റെ റോള്‍ മോഡലെന്ന് യുവാവ് പറയുന്നു. ഈ മാസം ആദ്യം യോഗിയുടെ ജന്മദിനത്തിലാണ് പച്ചകുത്തിയത്. യോഗിയ്‌ക്കുളള തന്റെ ജന്മദിന സമ്മാനമായാണ് യുവാവ് പച്ചക്കുത്തലിനെ വിശേഷിപ്പിക്കുന്നത്. ഫറൂഖാബാദ്, മെയിന്‍പുരി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ താമസിക്കുന്ന സിദ്ദിഖിക്ക് ഇവിടെ ഒരു ഫുട്‌വെയര്‍ വ്യവസായം നടത്തുന്നുണ്ട്.

ടാറ്റൂ ചെയ്തതു മുതല്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തനിക്ക് ഒരുപാട് അപവാദങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ താന്‍ അസ്വസ്ഥനല്ലെന്നും അദ്ദേഹം സമ്മതിക്കുന്നു.”യോഗി ആദിത്യനാഥിനെ കണ്ട് ടാറ്റൂ കാണിക്കണമെന്നാണ് തന്റെ ആഗ്രഹം. എനിക്ക് അദ്ദേഹത്തോട് വലിയ സ്‌നേഹവും ബഹുമാനവുമുണ്ട്.

അധികാരത്തില്‍ വന്നതിന് ശേഷം അദ്ദേഹം ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ചു. ആരോടും വിവേചനമില്ല, ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങള്‍ ലഭിക്കുന്നു,” സിദ്ദിഖ് പറയുന്നു. ജ്ഞാന്‍വാപി പള്ളി, മഥുര ഈദ്ഗാഹ് തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നാണ് ഈ യുവാവിന്റെ പക്ഷം.