Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

നോട്ടീസ് നല്‍കിയിട്ട് പൊളിക്കാം;യോഗിയുടെ ബുള്‍ഡോസര്‍ പൊളിക്കല്‍ നടപടിയ്ക്ക് സ്റ്റേയില്ല

ന്യൂഡൽഹി .യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ പൊളിക്കല്‍ നടപടിയില്‍ സ്‌റ്റേയില്ലെന്നു സുപ്രീം കോടതി .നടപടിയില്‍ മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു .സര്‍ക്കാര്‍ പ്രത്യേക മതത്തെ ലക്ഷ്യമാക്കി ആ സമുദായത്തിലെ അംഗങ്ങളുടെ സ്വത്തുക്കള്‍ പൊളിച്ചുമാറ്റുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
എന്നാല്‍ അത്തരം നടപടികള്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നാകണമെന്നും സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കി.ജൂണ്‍ 21ന് കേസ് വീണ്ടും പരിഗണിക്കും. നിയമം ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശമുണ്ട്. ഹര്‍ജ്ജിക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരും സമൂഹത്തിന്റെ ഭാഗമാണെന്നും സുപ്രീം കോടതി പറഞ്ഞു.

ജമിയത്ത് ഉലമ ഐ ഹിന്ദ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് ഇനി സ്വത്തുക്കള്‍ പൊളിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉത്തര്‍പ്രദേശ് അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അടുത്തിടെ യുപി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയിരുന്നു.