Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

രാജ്യത്ത് 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്തെ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ അംഗീകാരം നേടാത്തതുമായ 2100 രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നാണ് 111 എണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.

ആര്‍.പി ആക്‌ട് 1951ലെ സെക്ഷന്‍ 29എ, 29സി പ്രകാരമായിരുന്നു നടപടി.

ആദ്യഘട്ടത്തില്‍ (മെയ് 25ന്) അംഗീകാരമില്ലാത്ത 87 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 111 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരിക്കുന്നത്.