തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യമെന്നും അദ്ധ്യാപകരുടെ പിന്തുണയോടെ ഇത് സാധ്യമാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഹയര്‍ സെക്കന്ററിയില്‍ 83.87 ശതമാനം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്സെക്കന്ററിയില് 78.24 ശതമാനം വിദ്യാര്‍ത്ഥികളും ഈ വര്‍ഷം ഉപരിപഠനത്തിന് അര്‍ഹത നേടിയിരിക്കുകയാണ്. തികച്ചും ശാസ്ത്രീയമായ പരീക്ഷ രീതികളും മൂല്യനിര്‍ണയ രീതികളും അവലംബിച്ച് രാജ്യത്തെ മികച്ച പരീക്ഷ ബോര്‍ഡായി മാറിയിരിക്കുകയാണ് സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് മികച്ച ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കാനാണ് മുന്‍ഗണന നല്കിയതെങ്കില് നടപ്പ് അധ്യയന വര്‍ഷത്തില്‍ അക്കാദമിക് മികവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച അദ്ധ്യാപകരാണ് ഇവിടെയുള്ളത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ആധുനിക സങ്കേതങ്ങള്‍ മനസിലാക്കുന്നതിലും മുന്നിലാണ് ഇവർ . അദ്ധ്യാപകരെ കൂടുതല്‍ ഉന്നതിയിലേക്ക് എത്തിക്കുന്നതിനുള്ള പരിശീലനപദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു
കഴക്കൂട്ടം മണ്ഡലത്തിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ഹയര്‍സെക്കന്ററി സ്കൂളിലെയും കാര്യവട്ടം ഗവണ്മെന്റ് യു.പി സ്കൂളിലെയും ഹൈടെക് ബ്ലോക്കുകളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നുകോടി രൂപ ചെലവഴിച്ചാണ് കാര്യവട്ടം ഗവണ്മെന്റ് യു.പി.സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.