Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ദ്രൗപതി മുര്‍മു എൻ ഡി എ യുടെ രാഷ്ട്ര പതി സ്ഥാനാർത്ഥി .

ന്യൂഡൽഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ട് മുന്‍ ഗവര്‍ണറും ഒഡീഷ മുന്‍ മന്ത്രിയുമായിരുന്ന ദ്രൗപതി മുര്‍മു ആണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി.1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിന്‍റെ ജനനം. സന്താള്‍ വശജയാണ് ദ്രൗപദി. ഝാര്‍ഖണ്ടിന്‍റെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു ദ്രൗപതി മുര്‍മു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഗവര്‍ണറായ ആദ്യ ആദിവാസി വനിത എന്ന നേട്ടവും ദ്രൗപദിക്കാണ്. ഒഡീഷയില്‍ 2000 മുതല്‍ 2004 വരെയുള്ള കാലയളവില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്‌തു. ഒഡീഷ മുന്‍ മന്ത്രിയാണ് ദ്രൗപതി മുര്‍മു. മികച്ച എം എല്‍ എയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.