Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

വാക് -ഇന്‍ ഇന്റര്‍വ്യൂ

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു.
ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം. പത്താം ക്ലാസും ഏതെങ്കിലും ഐ.ടി.ഐ ട്രേഡില്‍ ലഭിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10 ന് മുന്‍പ് തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.