തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് അടുത്ത മാസം ഒന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.
ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നു. വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് പദ്ധതിയുടെ പുതുക്കിയ ഉത്തരവിറങ്ങുന്നത്.
പദ്ധതിപ്രകാരം ജൂലായ് മുതല്‍ പ്രതിമാസം 500 രൂപ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്നും ഈടാക്കും. പ്രതിവര്‍ഷം 4800 രൂപ പ്രീമിയവും ജി എസ് ടിയുമാണ് അടയ്ക്കേണ്ടത്. മൂന്ന് ലക്ഷമാണ് ചികിത്സാപരിധി. ഒ പി ചികിത്സയ്ക്ക് പരിരക്ഷയുണ്ടാകില്ല. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്ബനിയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. മെഡിസെപ്പുമായി സഹകരിക്കുന്ന ആശുപത്രികളുടെ മുഴുവന്‍ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പത്താം ധനകാര്യകമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടപടി തുടങ്ങിയിരുന്നെങ്കിലും പദ്ധതിയുടെ ആദ്യ ഉത്തരവിറക്കിയത് ഒന്നാം പിണറായി സര്‍ക്കാരാണ്. പ്രീമിയം തുകയുടെ ഒരു ഭാഗം സര്‍ക്കാര്‍ ഒടുക്കണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്ബത്തിക പ്രതിസന്ധി മൂലം അതിന് കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
കോവിഡ് ; നിയന്ത്രണങ്ങൾ വീണ്ടും നടപ്പിലാക്കി .
യുഎസിൽ കുരങ്ങുപനി ബാധിച്ച ഗർഭിണിയായ യുവതി ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകി.
സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു.
പുതിയ ഒമൈക്രോണ്‍ വകഭേദം : വ്യാപനശേഷി കൂടുതലെന്ന് ലോകാരോഗ്യ സംഘടന.
ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
കുരങ്ങുപനി: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി നല്കി കേന്ദ്രം.
ഇന്ത്യയുടെ വാക്സിനേഷന് യജ്ഞം ലോക രാഷ്ട്രങ്ങള്‍ക്ക് പാഠം: ബില്‍ ഗേറ്റ്സ്.
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
ഷിഗെല്ല കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ മരണം
തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം
ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം
ചികിത്സ നടത്താന്‍ പ്രത്യേക ആയുഷ് വിസയുമായി ഇന്ത്യ .