Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദിമുര്‍മു പത്രിക നല്‍കി.

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയോടപ്പമെത്തി എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക നല്‍കി.

രാവിലെ പാര്‍ലമെന്റ് ഹൗസിലെത്തിയ മുര്‍മുവിനെ എന്‍.ഡി.എ നേതാക്കള്‍ സ്വീകരിച്ചു. 12.30 ഓടെയാണ് റിട്ടേണിംഗ് ഓഫീസര്‍ പി.സി മോദിക്ക് ഒന്നാം സെറ്റ് നാമനിര്‍ദേശ പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറിയത്. ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി നഡ്ഢ രണ്ടാം നിര്‍ദേശകനായും പത്രിക നല്‍കി. ഒഡിഷ മന്ത്രിസഭയിലെ അംഗങ്ങളായ ജഗന്നാഥ് സരക, ടുകുനി സാഹു എന്നിവരും നിര്‍ദേശകരായി എത്തിയിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ശിവരാജ് സിംഗ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, ബി.എസ് ബൊമ്മെ, ഭൂപേന്ദ്ര പട്ടേല്‍, ഹിമന്ത ബിശ്വ ശര്‍മ്മ, പുഷ്കര്‍ സിംഗ് ധാമി, പ്രമോദ് സാവന്ത്, എന്‍. ബീരേന്‍ സിംഗ്, എ.ഡി.എം.കെ നേതാക്കളായ ഒ.പനീര്‍ ശെല്‍വം, എം. തമ്ബിദുരൈ, മറ്റ് ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവരും ഒപ്പമുണ്ടായി.

പത്രിക സമര്‍പ്പിച്ചതിന് ശേഷം ദ്രൗപദി മുര്‍മു പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധി, ശരദ് പവാര്‍, മമതാ ബാനര്‍ജി തുടങ്ങിയവരെ ഫോണില്‍ വിളിച്ച്‌ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ തേടി. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 നും ഫലപ്രഖ്യാപനം ജൂലൈ 21നുമാണ്.