Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടനമ്ബര്‍ ക്രമക്കേട് കേസ്, രണ്ട് ഉദ്യോഗസ്ഥരടക്കം ആറുപേര്‍ കസ്റ്റഡിയില്‍.

കോഴിക്കോട്: കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടനമ്ബര്‍ ക്രമക്കേടില്‍ ആറുപേര്‍ കസ്റ്റഡിയില്‍.

രണ്ട് ഉദ്യോഗസ്ഥരും ഒരു റിട്ടയഡ് ഉദ്യോഗസ്ഥനും രണ്ട് കെട്ടിട ഉടമകളും ഒരു ഇടനിലക്കാരനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. അബൂബക്കര്‍ സിദ്ദിഖ് എന്നയാള്‍ക്ക് കെട്ടിടനമ്ബര്‍ അനുവദിച്ച കേസിലാണ് അറസ്റ്റ്.

കാരപ്പറമ്ബ് കരിക്കാംകുളത്താണ് കെട്ടിടത്തിന് നമ്ബര്‍ അനുവദിച്ചത്. നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തല്‍. വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, ഐടി ആക്‌ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തതെന്ന് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ എം. സിദ്ദിഖ് പ്രതികരിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കഴി‍ഞ്ഞ ആറുമാസത്തിനിടെ 300 ഓളം കെട്ടിടങ്ങള്‍ ചട്ടവിരുദ്ധമായി ക്രമപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.