Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

അസമിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 121 ആയി

അസമിലെ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 121 ആയി. രണ്ടര ലക്ഷത്തോളം പേര്‍ ക്യാമ്ബുകളില്‍ തുടരുന്നു. പ്രളയ ബാധിത മേഖലകളില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സന്ദര്‍ശിച്ചു.

കഴിഞ്ഞ ദിവസവും നാല് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 121 ആയി. ബാര്‍പ്പേട്ട, കാച്ചര്‍, ഗോലാ ഘട്ട്, ദാരംഗ്,ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.28 ജില്ലകളിലായി 3000 ഗ്രാമങ്ങള്‍ സംസ്ഥാനത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. 33 ലക്ഷം ആളുകളെ പ്രളയം ബാധിച്ചു.

സില്‍ച്ചാര്‍ മേഖലയിലാണ് വെള്ളക്കെട്ട് രൂക്ഷം.രണ്ടര ലക്ഷത്തോളം പേര്‍ സംസ്ഥാനത്ത് വിവിധ ക്യാമ്ബുകളില്‍ തുടരുകയാണ്. അതേസമയം മഴയുടെ തീവ്രത കുറയുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മോറിഗോണ്‍ ജില്ലയിലെ പ്രളയബാധിത മേഖലകള്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ സന്ദര്‍ശിച്ചു.ദുരന്തനിവാരണ സേനയുടെയും സൈന്യത്തിന്‍റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്.