Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഉപതെരഞ്ഞെടുപ്പ് ഫലം: യുപിയിലെ എസ്പി കോട്ടകൾ തകർത്ത് ബിജെപി; പഞ്ചാബിൽ എഎപിക്ക് തിരിച്ചടി.

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും മൂന്ന് ലോക്‌സഭാ സീറ്റുകളിലേക്കും ഏഴ് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് . ഉത്തർപ്രദേശിൽ ബിജെപിക്ക് വൻ നേട്ടം . പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയുമാണ് .യുപിയിൽ ബിജെപി ആധിപത്യം, പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടി. യുപിയിലെ എസ് പി കോട്ടയായ രണ്ട് ലോക്‌സഭാ സീറ്റുകളും – രാംപൂരും അസംഗഢും ബിജെപി കൈക്കലാക്കി ,അതേസമയം ആം ആദ്മി പാർട്ടി, അടുത്തിടെ നടന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെങ്കിലും സംഗ്രൂരിൽ പരാജയപ്പെട്ടു.പഞ്ചാബിൽ, ശിരോമണി അകാലിദൾ (അമൃത്‌സർ) പ്രസിഡന്റും സ്ഥാനാർത്ഥിയുമായ സിമ്രൻജിത് സിംഗ് മാൻ തന്റെ അടുത്ത എഎപി എതിരാളിയായ ഗുർമൈൽ സിങ്ങിനെക്കാൾ 5,000-ത്തിലധികം വോട്ടുകളുടെ ലീഡ് നേടി, സംഗ്രൂർ സീറ്റിൽ നിന്ന് വിജയിച്ചു.

ത്രിപുരയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ , മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബോർഡോവാലി സീറ്റിൽ നിന്ന് വിജയിച്ചു, സംസ്ഥാനത്തെ വോട്ടെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം ബിജെപിയും ഒരെണ്ണം കോൺഗ്രസും നേടി.

ഡൽഹി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി രാജേഷ് ഭാട്ടിയയെ 11,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാർട്ടിയുടെ ദുർഗേഷ് പഥക് പരാജയപ്പെടുത്തിയത്.