Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ആര്‍ ബി ശ്രീകുമാര്‍ എന്നോട് ചെയ്തതും അതുതന്നെ; അറസ്റ്റിന് പിന്നാലെ തുറന്നടിച്ച്‌ നമ്ബി നാരായണന്‍

ന്യൂഡല്‍ഹി: തന്നോട് ചെയ്തതത് തന്നെയാണ് ഗുജറാത്ത് കലാപക്കേസിലും ആര്‍ ബി ശ്രീകുമാര്‍ ചെയ്തത് എന്ന് നമ്ബി നാരായണന്‍.

ആര്‍ ബി ശ്രീകുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് നമ്ബി നാരായണന്റെ പ്രതികരണം. ഐഎസ്‌ആര്‍ഒ ചാരക്കേസിലും ആര്‍ബി ശ്രീകുമാര്‍ ചെയ്തത് ഇത് തന്നെയാണ്. കെട്ടുകഥകള്‍ ഉണ്ടാക്കി അതിനെ വിവാദത്തിലേക്ക് എത്തിക്കുന്നു. മുമ്ബും ഇത് തന്നെയായിരുന്നു അയാള്‍ ചെയ്തിരുന്നതെന്നും നമ്ബി നാരായണന്‍ പറഞ്ഞു. എല്ലാത്തിനുമൊരു പരിധിയുണ്ടെന്നും അറസ്റ്റില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.നിയമത്തിന്റെ പഴുതുകള്‍ മുതലെടുക്കാന്‍ ആരെയും അനുവദിക്കരുത് എന്നും നമ്ബി നാരായണന്‍ പറഞ്ഞു. ചാരക്കേസുമായി ബന്ധപ്പെട്ട് തന്നെ ഏറ്റവും അധികം ഉപദ്രേവിച്ച ഉദ്യോഗസ്ഥരില്‍ ഒരാളാണ് ആര്‍ബി ശ്രീകുമാര്‍ എന്ന് നേരത്തെയും നമ്ബി നാരായണന്‍ പറഞ്ഞിരുന്നു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു ഇതിന് പിന്നാലെയാണ് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ്, മലയാളിയും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാര്‍, എന്നിവരെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, തുടങ്ങിയ കുറ്റങ്ങളാണ് ആര്‍ബി ശ്രീകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. നനാവതി കമ്മീഷന് മുന്‍പാകെ നല്‍കിയ സത്യവാങ്ങ്മൂലത്തിലെ ചില പൊരുത്തക്കേടുകളും അറസ്റ്റില്‍ പരിഗണിച്ചെന്നാണ് റിപ്പോര്‍ട്ട്.