Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

തല പോയാലും വിമതരെ പോലെ ഗുവാഹതി പാത തെരഞ്ഞെടുക്കില്ല : സഞ്ജയ് റാവുത്

മുംബൈ: മുംബൈ ചാള്‍ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) സമന്‍സ് നല്‍കിയത് തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്.

​മരിക്കേണ്ടി വന്നാല്‍ പോലും വിമത എം.എല്‍.എമാരുടെ പാത പിന്തുടരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ.ഡി നിര്‍ദേശം. ഇ.ഡി അറസ്റ്റിനെ ഭയക്കുന്നില്ലെന്നും റാവുത് പറഞ്ഞു.താനൊരു ശിവസേനയുടെ കടുവയാണെന്നും (സേന മുഖപത്രം) ‘സാമ്‌ന’ പോലുള്ള കടുത്ത പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററാണെന്നും റാവുത് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ മാനസികമായി തളർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുകയാണ്. സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച്‌ മൂന്നോ, നാലോ ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുത്ത് മഹാരാഷ്ട്രയില്‍ തിരിച്ചെത്തുമെന്ന് ഗുവാഹതിയിലെ ഹോട്ടലില്‍ കഴിയുന്ന വിമത എം.എല്‍.എ ദീപക് കേശര്‍കര്‍ പറഞ്ഞു. ഒന്നു രണ്ടു എം.എല്‍.എമാര്‍ കൂടി ഞങ്ങള്‍ക്കൊപ്പം കൂടാന്‍ തയാറായി നില്‍ക്കുന്നുണ്ട്. അവരുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടിയാകുമ്ബോള്‍ അംഗബലം 51 ആകും -ദീപക് കേശര്‍കര്‍ അവകാശപ്പെട്ടു.

ശിവസേനക്ക് 55 എം.എല്‍.എമാരാണുള്ളത്. അതില്‍ 40 ലേറെ പേരും വിമത ക്യാമ്ബിലാണ്. മന്ത്രിയായ ഉദയ് സാവന്ത് കഴിഞ്ഞ ദിവസം വിമതര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. വിമര ക്യാമ്ബിലെത്തിയ എട്ടാമത്തെ മന്ത്രിയാണിദ്ദേഹം.