Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

താലിബാൻ മോഡൽ കശാപ്പ് രാജസ്ഥാനിലും ; നുപുർ ശർമ്മക്ക് അനുകൂല പോസ്റ്റിട്ട യുവാവിന്റെ തല അറുത്തു മാറ്റി.

ജയ്പൂര്‍: രാജസ്ഥാനിലെ ഉദ്ദയ്പൂരില്‍ നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ട യുവാവിനെ മതതീവ്രവാദികൾ കൊലപ്പെടുത്തി. കൊലപ്പെടുത്തിയവര്‍തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് താലിബാന്‍ മോഡല്‍ ആക്രമണം. ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. തയ്യല്‍കാരനായ കനയ്യലാല്‍ അളവെടുക്കുന്നതിനിടെയാണ് ഇവര്‍ കൈയ്യില്‍ ഇരുന്ന കത്തി ഉപയോഗിച്ച്‌ തലയറുത്തത്.തല അറുത്ത് മാറ്റിയാണ് കൊലപ്പെടുത്തിയത് രണ്ട് പേര്‍ ചേര്‍ന്നാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.അതേസമയം ആക്രമികളെ തിരിച്ചറിഞ്ഞതായി രാജസ്ഥാന്‍ പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുകയാണ്. സംഘര്‍ഷം ഒഴിവാക്കാനായി ഉദയ്പൂര്‍ മേഖലയില്‍ ഇന്‍്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി. സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഉദയ്പൂരില്‍ ചിലയിടങ്ങളില്‍ കടകള്‍ക്ക് തീയിട്ടതായി റിപ്പോര്‍ട്ടുണ്ട്.