Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

രാജസ്ഥാൻ കൊല ; രൂക്ഷ പ്രതികരണവുമായി രാഹുൽ

ജയ്പൂര്‍: രാജസ്ഥാനിലെ ഉദ്ദയ്പൂരില്‍ നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച്‌ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.ഉദയ്പൂരിലെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ രാഹുല്‍, നടന്നത് ഹീനകൃത്യമെന്നും കൂട്ടിച്ചേര്‍ത്തു. മതത്തിന്‍റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഈ ക്രൂരതയുടെ പേരില്‍ ഭീകരത പടര്‍ത്തുന്നവരെയും ശിക്ഷിക്കണം. നമ്മള്‍ എല്ലാവരും ഒരുമിച്ച്‌ നിന്ന് ഇത്തരം വിദ്വേഷത്തെ പരാജയപ്പെടുത്തണം. സമാധാനം നിലനിര്‍ത്താനായി എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.