Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ജനുവരി 6 ന് കാപ്പിറ്റോളിലേക്ക് പോകാൻ ട്രംപ് ശ്രമിച്ചു; കാസിഡി ഹച്ചിൻസൺ

വാഷിംഗ്ടണ്‍: കാപിറ്റോള്‍ ഹില്‍ റാലിയില്‍ പങ്കെടുക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ​ഗ്രഹിച്ചിരുന്നതായി വെെറ്റ് ഹൗസിലെ സഹായി.അക്രമം പൊട്ടിപ്പുറപ്പെടുമ്ബോഴും അതിനുശേഷവും ട്രംപ് എന്താണ് ചെയ്യാനുദ്ദ്യേശിച്ചത് എന്നതിനെക്കുറിച്ചാണ് മുന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മാര്‍ക്ക് മെഡോസിന്റെ സഹായിയായ കാസിഡി ഹച്ചിന്‍സണ്‍ വെളിപ്പെടുത്തിയത്. കാപിറ്റോളില്‍ നടന്ന ആക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ഹൗസ് കമ്മിറ്റിയുടെ ആറാമത് പബ്ലിക് ഹിയറിംഗിലാണ് കാസിഡി ഹച്ചിന്‍സണ്‍ ഇത് വ്യക്തമാക്കിയത്. അനുയായികള്‍ കെെവശം ആയുധങ്ങള്‍ കരുതിയിരുന്നത് ട്രംപിന് അറിയാമായിരുന്നുവെന്നും അദ്ദേഹം അത് കാര്യമാക്കിയില്ലെന്നും അവര്‍ പറഞ്ഞു. 2021 ജനുവരി 6 നായിരുന്നു കാപിറ്റോളില്‍ ആക്രമണമുണ്ടായത്.

പ്രസിഡന്റിന്റെ വാഹനത്തില്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം അവിടം വിട്ടുപോകാന്‍ കൂട്ടാക്കിയില്ലെന്നും കാസിഡി പറഞ്ഞു. “അവരുടെ കൈവശം ആയുധങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നെ ഉപദ്രവിക്കാനല്ല അവര്‍ ഇവിടെ വന്നിരിക്കുന്നത്. എഫിംഗ് മാഗുകള്‍ എടുത്തുകളയൂ. എന്റെ ആളുകളെ അകത്തേക്ക് വിടൂ. അവര്‍ക്ക് മാര്‍ച്ച്‌ ചെയ്യാം” എന്ന് ട്രംപ് രോഷാകുലനായിരുന്നതായും അവര്‍ പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പില്‍ വോട്ടിം​ഗ് തട്ടിപ്പിന് തെളിവില്ലെന്ന് പറഞ്ഞതിന് ശേഷം അറ്റോര്‍ണി ജനറല്‍ ബില്‍ ബാറിന്റെ അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം എത്രമാത്രം രോഷാകുലനായിരുന്നുവെന്നും കാസിഡി വെളിപ്പെടുത്തി. യുഎസ് കാപിറ്റോളിനു നേരെ സംഭവിക്കാവുന്ന ആക്രമണത്തെക്കുറിച്ച്‌ ചീഫ് ഓഫ് സ്റ്റാഫ് മെഡോസിന് അറിയാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

വൈറ്റ് ഹൗസിലെ ഡൈനിംഗ് റൂമിലേക്ക് താന്‍ പ്രവേശിക്കുമ്ബോള്‍ മറ്റൊരു സഹായി വാലറ്റ് ടേബിള്‍ക്ലോത്ത് മാറ്റുന്നത് കണ്ടു. താന്‍ ആദ്യം ശ്രദ്ധിച്ചത് കെച്ചപ്പ് ഭിത്തിയില്‍ നിന്ന് ഒലിച്ചിറങ്ങുന്നതും, തറയില്‍ തകര്‍ന്നുകിടന്ന പോര്‍സലൈന്‍ പ്ലേറ്റുകളുമായിരുന്നുവെന്നും കാസിഡി പറഞ്ഞു. എന്നാല്‍ അറ്റോര്‍ണി ജനറലിന്റെ എപി അഭിമുഖത്തില്‍ പ്രസിഡന്റ് അങ്ങേയറ്റം രോഷാകുലനായിരുന്നെന്നും, ഉച്ചഭക്ഷണം മതിലിന് നേരെ വലിച്ചെറിഞ്ഞതായും വാലറ്റ് വ്യക്തമാക്കിയതായും കാസിഡി കൂട്ടിച്ചേര്‍ത്തു.

യുഎസ് ചരിത്രത്തില്‍ സമാധാനപരമായ അധികാര കൈമാറ്റം തടയാനുള്ള ആദ്യ ശ്രമമായി കരുതപ്പെടുന്ന കാപ്പിറ്റോള്‍ കലാപത്തെക്കുറിച്ച്‌ ഒരു വര്‍ഷത്തിലേറെയായി ജനപ്രതിനിധി സമിതി അന്വേഷണം നടത്തിവരികയാണ്. 2021 ജനുവരി 6 ന് ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ വാഷിംഗ്ടണ്‍ ഡിസിയിലെ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറിയതാണ് അക്രമണത്തിലേക്ക് വഴിവെച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്ഥിരീകരിക്കുന്ന പ്രക്രിയയും പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തിയിരുന്നു. ആക്രമണത്തില്‍ അഞ്ച് മരണവും, ഏകദേശം 140 പൊലീസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്