Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഉദ്ധവ് താക്കറെ രാജിവച്ചു.

മുംബൈ: മഹാവികാസ് അഘാഡി സര്‍ക്കാരിന്‍റെ നായകനായ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചു. ഗവര്‍ണര്‍ നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് മഹാരാഷ്ട്രയിലെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി വിധിച്ചതോടെയാണ് രാജി പ്രഖ്യാപനം.സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. രാജിക്ക് മുൻപ് തന്നെ
ഔറംഗബാദ്, ഉസ്മാനാബാദ് നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഔറംഗബാദ് സാംബജി നഗര്‍ എന്നായിരിക്കും ഇനി അറിയപ്പെടുക. ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമായിരിക്കും. ഇതിനൊപ്പം നവി മുംബൈ എയര്‍പോര്‍ട്ടിന് ഡി.ബി പാട്ടീല്‍ എയര്‍പോര്‍ട്ട് എന്ന് പേരിടാനും യോഗം തീരുമാനിച്ചു.

ചൊവ്വാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ ഔറംഗബാദിന്റെ പേരുമാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഗതാഗത മന്ത്രിയും ശിവസേന എം.എല്‍.എയുമായ അനില്‍ പരാബാണ് ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഇക്കാര്യം തീരുമാനമെടുക്കാനായി മാറ്റിവെക്കുകയായിരുന്നു.

ഈ മാസമാദ്യം ഔറംഗബാദിന്റെ പേരുമാറ്റമെന്ന ബാല്‍ താക്കറെയുടെ വാഗ്ദാനം താന്‍ നടപ്പാക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.