ഇസ്ലാമാബാദ്: യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റുമായുള്ള ചര്‍ച്ചകള്‍ക്കായി അഫ്ഗാന് ധനകാര്യ, കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥര്‍ ഖത്തറിലെത്തി.
കഴിഞ്ഞയാഴ്ച രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് സാന്പത്തിക സഹായം അഫ്ഗാനിലെ താലിബാന് ഭരണകൂടത്തെ സംബന്ധിച്ചു നിര്‍ണായകമാണ്.
ദക്ഷിണകിഴക്കന്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഭൂകന്പത്തില്‍ 770 പേര് മരിച്ചതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എന്നാല്‍, 1150 പേര് മരിച്ചെന്നും ആയിരത്തിലധികം പേര്‍ക്കു പരിക്കേറ്റെന്നും മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നെന്നും താലിബാന് ഭരണകൂടം അറിയിച്ചു.
അമേരിക്കയുമായി ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ താലിബാന് വിദേശകാര്യ വക്താവ് ഹഫീസ് സിയ അഹ്മദ് സ്ഥിരീകരിച്ചു.
വിദേശകാര്യമന്ത്രി മൗലവി ആമിര്‍ ഖാന് മുത്താഖിയുടെ നേതൃത്വത്തിനുള്ള സംഘമാണു ചര്‍ച്ചകള്‍ക്കായി ഖത്തറിലെത്തിയിരിക്കുന്നത്. ദോഹയിലാണു കൂടിക്കാഴ്ച. അഫ്ഗാനിലെ സാന്പത്തിക, ബാങ്കിംഗ് മേഖലകള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
കഴിഞ്ഞ ഓഗസ്റ്റില്‍ താലിബാന് ഭരണകൂടം അധികാരം തിരിച്ചുപിടിച്ചതിനു പിന്നാലെ 900 കോടി ഡോളറിന്റെ അഫ്ഗാന് സെന്‍ട്രല്‍ റിസര്‍വ് ഫണ്ട് ജോ ബൈഡന് ഭരണകൂടം മരവിപ്പിച്ചിരുന്നു. യുഎസ്-നാറ്റോ സൈന്യം പിന്‍വാങ്ങിയതിനു പിന്നാലെയാണു താലിബാന് അധികാരം തിരിച്ചുപിടിച്ചത്.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
സ്ത്രീകൾക്കെതിരെ ലോകത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ;യൂ എൻ
ബലൂചിസ്ഥാനിലെ ടർബത്തിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഐ ഇ ഡി ആക്രമണം, 5 സൈനികർ കൊല്ലപ്പെട്ടു.
ചൈനയിലെ നിർബന്ധിത തൊഴിൽ വ്യവസ്ഥകൾ പൊളിച്ചെഴുതണം. യുഎൻ .
സൈനികർക്ക് പട്ടിണി ; ഗതി കെട്ട് പാക്കിസ്ഥാൻ.
വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല; അവകാശ വാദവുമായി നെടുമാരൻ.