Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഉദയ്പുര്‍ കൊലപാതകം: യുഎപിഎ ചുമത്തി

ന്യൂ​ഡ​ല്‍​ഹി: രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പു​രി​ല്‍ ത​യ്യ​ല്‍​ക്കാ​ര​നാ​യ ക​ന​യ്യ ലാ​ലി​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ഇ​സ്ലാ​മി​ക ഭീ​ക​ര​ര്‍​ക്കെ​തി​രേ യു​എ​പി​എ ചു​മ​ത്തി ദേ​ശീ​യ കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ).
സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എ​ന്‍​ഐ​എ​യു​ടെ ന​ട​പ​ടി. കൊ​ല​പാ​ത​ക​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ ഇ​ട​പെ​ട​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​തി​ര്‍​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചൊ​വ്വാ​ഴ്ച ഉ​ദ​യ്പു​രി​ലെ​ത്തി. കൊ​ല​പാ​ത​ക​ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി​യ കു​റ്റ​വാ​ളി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​തി​രേയും വ​ധ​ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യി​രു​ന്നു.

എ​ന്‍​ഐ​എ​ക്ക് പു​റ​മേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്‌ഐ​ടി), ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍, ഭീ​ക​ര വി​രു​ദ്ധ സ്ക്വാ​ഡ് എ​ന്നി​വ​രും തെ​ളി​വെ​ടു​പ്പി​നാ​യി സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. കു​റ്റ​വാ​ളി​ക​ളി​ല്‍ ഒ​രാ​ള്‍​ക്കു പാ​കി​സ്ഥാ​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​സ്ലാ​മി​ക സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള​താ​യും 2014ല്‍ ​പാ​കി​സ്ഥാ​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​താ​യും വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ ഡി​ജി​പി എം.​എ​ല്‍. ലാ​ത​ര്‍ പ​റ​ഞ്ഞു.

രാ​ജ​സ്ഥാ​ന്‍ പോ​ലീ​സ് കേ​സ് എ​ന്‍​ഐ​എ​ക്ക് കൈ​മാ​റി. അ​ന്വേ​ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കു പു​റ​മേ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ല്‍ പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഡി​ജി​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു.രണ്ട് പ്രധാന പ്രതികളിൽ ഒരാൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവാത്ത്-ഇ-ഇസ്‌ലാമി സംഘടനയുമായി ബന്ധമുണ്ടെന്നും 2014-ൽ കറാച്ചി സന്ദർശിച്ചിരുന്നതായും ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) എം എൽ ലാതർ സംസ്ഥാന തലസ്ഥാനത്ത് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു