Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഇറാൻ ഗൾഫ് തീരത്ത് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട് .

ദുബൈ: തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ ബന്ദര്‍ ഖാമിര്‍ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്‍റെ പ്രകമ്ബനം യു.എ.ഇ അടക്കമുള്ള ഗള്‍ഫ്​ രാജ്യങ്ങളിലുമുണ്ടായി.

ബന്ദറെ ഖാമിറില്‍ നിന്ന്​ 36 കിലോമീറ്റര്‍ അകലെയാണ്​ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.32നായിരുന്നു ഭൂചലനം.ദുബായ്, ജൂലൈ 2 (റോയിട്ടേഴ്‌സ്): തെക്കൻ ഇറാനിൽ ശനിയാഴ്ച പുലർച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചതായി സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

“നിർഭാഗ്യവശാൽ ഇതുവരെ ഞങ്ങൾക്ക് മൂന്ന് മരണങ്ങളും എട്ട് പേർക്ക് പരിക്കേറ്റു,” ഇറാനിലെ ഗൾഫ് തീരത്തെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ എമർജൻസി മാനേജ്‌മെന്റ് മേധാവി മെഹർദാദ് ഹസൻസാദെ ടെലിവിഷനോട് പറഞ്ഞു.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്‍റെ പ്രകമ്ബനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തെ (എന്‍.സി.എം) ഉദ്ദരിച്ച്‌ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട്​ ചെയ്​തു. ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, അജ്​മാന്‍ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം ഉണ്ടായതായി അനുഭവസ്ഥര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

യു.എ.ഇയില്‍ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് എന്‍.സി.എം വ്യക്​തമാക്കി. സൗദി അറേബ്യ, ഒമാന്‍, ബഹ്​റൈന്‍, ഖത്തര്‍, പാകിസ്താന്‍, അഫ്​ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ ഇതേസമയം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്​.