കീവ്: റഷ്യന്‍ പട്ടാളം യുക്രെയ്നിലെ ചെറു പട്ടണമായ സെര്‍ഹിവ്കയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു.
ഒഡേസ നഗരത്തില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
പാര്‍പ്പിട സമുച്ചയങ്ങളിലാണു മിസൈല്‍ പതിച്ചത്. മരിച്ചവരില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടുന്നതായി യുക്രെയ്ന് വൃത്തങ്ങള്‍ അറിയിച്ചു. ആറു കുട്ടികളും ഒരു ഗര്‍ഭിണിയും അടക്കം 38 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒഡേസയ്ക്ക് അടുത്തുള്ള സ്നേക് ദ്വീപില്‍നിന്നു റഷ്യന്‍ പട്ടാളം പിന്‍വാങ്ങിയതിന്റെ പിറ്റേന്നാണ് ഈ ആക്രമണം. റഷ്യയുടെ പിന്മാറ്റത്തോടെ ഒഡേസ മേഖല സുരക്ഷിതമാണെന്നായിരുന്നു നിഗമനം.
ഇതിനിടെ, കിഴക്കന്‍ യുക്രെയ്നിലെ ഡോണ്‍ബാസില്‍ റഷ്യന്‍ പട്ടാളം കനത്ത ആക്രമണം തുടരുകയാണ്. ലുഹാന്‍സ് പ്രവിശ്യയില്‍ റഷ്യക്കു കീഴടങ്ങാതെ തുടരുന്ന അവസാന നഗരമായ ലിസിച്ചാന്‍സ്ക് കേന്ദ്രീകരിച്ചാണ് ആക്രമണം.
അതേസമയം, ലിസിച്ചാന്സ്കിലെ എണ്ണ ശുദ്ധീകരണശാല പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. നേരത്തേ, റിഫൈനറിയിലേക്ക് റഷ്യന്‍ സൈന്യം ഇരച്ചുകയറിയതായി ലുഹാന്‍സ്ക് ഗവര്‍ണര്‍ ഹെര്ഹി ഹെയ്ദൈ അറിയിച്ചിരുന്നു.
നിഷേധിച്ചു റഷ്യ
യുക്രെയ്നില്‍ സാധാരണക്കാര്ക്കുനേരേ ആക്രമണം നടത്തിയതായ ആരോപണങ്ങള്‍ നിഷേധിച്ചു റഷ്യ. ഒഡേസയിലെ പാര്‍പ്പിട സമുച്ചയത്തിനുനേരേ റഷ്യ നടത്തിയ ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണു ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് നിഷേധക്കുറിപ്പിറക്കിയത്.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
സ്ത്രീകൾക്കെതിരെ ലോകത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ;യൂ എൻ
ബലൂചിസ്ഥാനിലെ ടർബത്തിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഐ ഇ ഡി ആക്രമണം, 5 സൈനികർ കൊല്ലപ്പെട്ടു.
ചൈനയിലെ നിർബന്ധിത തൊഴിൽ വ്യവസ്ഥകൾ പൊളിച്ചെഴുതണം. യുഎൻ .
സൈനികർക്ക് പട്ടിണി ; ഗതി കെട്ട് പാക്കിസ്ഥാൻ.
വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല; അവകാശ വാദവുമായി നെടുമാരൻ.