Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

തിരുത്തൽ നടപടിയുമായി എസ് എഫ് ഐ ; വയനാട് ജില്ലാ കമ്മറ്റി പിരിച്ചു വിട്ടു.

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്‌എഫ്‌ഐയില്‍ നടപടി.വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്‌ഹോക് കമ്മിറ്റിക്ക് പകരം ചുമതല. സംസ്ഥാന നേതൃത്വത്തിന്റെതാണ് നടപടി. കേസില്‍ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു.

സിപിഎം നിര്‍ദേശ പ്രകാരമാണ് എസ്‌എഫ്‌ഐ നടപടി സ്വീകരിച്ചത്. ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട് എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച്‌ രാഹുലിന്റെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് എസ്‌എഫ്‌ഐ ആക്രമണം അഴിച്ചുവിട്ടത്. ഓഫീസിലേക്ക് ഇടുച്ചു കയറിയ പ്രവര്‍ത്തകര്‍, രാഹുലിന്റെ മുറിയില്‍ വാഴ വയ്ക്കുകയും സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. തടയാനെത്തിയ ഓഫീസ് ജീവനക്കാരെയും മര്‍ദിച്ചിരുന്നു.