Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

അടുത്ത 30-40 വർഷം ബിജെപിയുടെ യുഗമായിരിക്കും: അമിത് ഷാ

ഹൈദരാബാദ്:അടുത്ത 30 മുതൽ 40 വർഷം വരെ ബിജെപിയുടെ യുഗമായിരിക്കും അത് ഇന്ത്യയെ വിശ്വഗുരുവാക്കുമെന്ന് അമിത് ഷാ പറഞ്ഞു.ഹൈദരാബാദിൽ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന. കേരളമടക്കം ദക്ഷിണേന്ത്യ പിടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിജെപി. പ്രത്യേക പ്രമേയത്തിലൂടെയാണ് പാര്‍ട്ടി പുതിയ നീക്കങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ അവസാനിക്കുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തെലങ്കാനയില്‍ പ്രധാനമായും കണ്ണുവയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകള്‍. ഹൈദരബാദിനെ ഭാഗ്യനഗര്‍ എന്നായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിനെ ഭാഗ്യ നഗര്‍ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബി ജെ പി വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളിലെ പാ‍ര്‍ട്ടി പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ടാണ് മോദി പിന്നീട് സംസാരിച്ചത്. കേരളത്തിലും ബംഗാളിലും തെലങ്കാനയിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. വെല്ലുവിളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇന്ന് ദേശീയ എക്‌സിക്യൂട്ടീവില്‍ പുതിയ സംസ്ഥാനങ്ങള്‍ പിടിച്ചെടുക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി ഇതുവരെ ഭരണം പിടിക്കാത്ത കേരളം, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉടന്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നത്. ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലും അധികം വൈകാതെ ഭരണത്തിലേറുമെന്ന ആത്മവിശ്വാസം പ്രമേയത്തിലുണ്ട്.

തെലങ്കാനയിലെയും ബംഗാളിലെയും കുടുംബാധിപത്യ വാഴ്ച അവസാനിപ്പിക്കുമെന്നാണ് പ്രമേയത്തിലെ മറ്റൊരു പ്രഖ്യാപനം.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അടുത്തിടെ വന്ന സുപ്രിംകോടതി വിധിയെക്കുറിച്ചും യോഗത്തില്‍ അമിത് ഷാ പ്രതികരിച്ചു. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമര്‍പ്പിച്ച ഹരജി തള്ളിയെ കോടതിവിധിയെ ഷാ സ്വാഗതം ചെയ്തു.