Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

രാഹുല്‍ നര്‍വേക്കര്‍ മഹാരാഷ്ട്ര സ്പീക്കര്‍.

മഹാരാഷ്ട്ര സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുല്‍ നര്‍വേക്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ നര്‍വേക്കറിന് 164 വോട്ടുകള്‍ ലഭിച്ചു.

164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിന്‍ഡെയും ബി.ജെ.പിയും കരുത്തുകാട്ടി. ഉദ്ധവ് താക്കറെയുടെ വിശ്വസ്തന്‍ രാജന്‍ സാല്‍വി ആയിരുന്നു മത്സരത്തില്‍ രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്. മഹാവികാസ് അഘാഡി സഖ്യ സ്ഥാനാര്‍ത്ഥിയായാണ് രാജന്‍ സാല്‍വി മത്സരിച്ചത്.

മത്സരത്തിന് മുന്‍പ്, തങ്ങളുടെ സ്ഥാനാര്‍ത്ഥി 165-170 വോട്ടുകള്‍ നേടുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നതായി ബി.ജെ.പിയുടെ സുധീര്‍ മുന്‍ഗന്തിവാര്‍ പറഞ്ഞിരുന്നു.