Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഇസ്രയേലിനെ വര്‍ണ അപ്പാര്‍ത്തീഡ് സ്‌റ്റേറ്റ്ആയി പ്രഖ്യാപിച്ച്‌ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച്‌.

ന്യൂയോര്‍ക്ക്‌: ഇസ്രയേലിനെ വര്‍ണ വിവേചന രാഷ്ട്രമായി (അപ്പാര്‍ത്തീഡ് സ്‌റ്റേറ്റ്) പ്രഖ്യാപിച്ച്‌ യു.എസിലെ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ച്‌.

ചര്‍ച്ചിന്റെ 225ാം ജനറല്‍ അസംബ്ലിയില്‍ വോട്ട് ചെയ്താണ് ഇസ്രായേലിനെ വര്‍ണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഇതോടൊപ്പം നഖബാ ദിനാചരണം ചര്‍ച്ച്‌ കലണ്ടറില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ഏഴര ലക്ഷത്തിലേറെ ഫലസ്തീന്‍ നിവാസികളെ 1948 ഇസ്രായേല്‍ രൂപവത്കരിച്ചതിനെതിരെ നടത്തുന്ന പ്രതിഷേധ ദിനാചാരണമാണ് നഖബ. മേയ് 15നാണ് ദിനം ആചരിച്ചുവരുന്നത്.

1.7 മില്യണ്‍ അംഗങ്ങളുള്ള ചര്‍ച്ചാണ് ഇസ്രയേലിനെ വര്‍ണ വിവേചന രാഷ്ട്രമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഫലസ്തീനികളുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ നിയമങ്ങള്‍, നയങ്ങള്‍, പ്രവൃത്തികള്‍ എന്നിവയെല്ലാം വര്‍ണ വിവേചനത്തിന്റെ അന്താരാഷ്ട്ര നിയമത്തിന്റെ നിര്‍വചനം ശരിവെക്കുന്നതാണ്’ പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഇസ്രയേലിന്റെ ഗാസ അധിനിവേശം നിര്‍ത്താനും ജറുസലേമില്‍ സമാധാനപൂര്‍വമായി ആരാധന നിര്‍വഹിക്കാന്‍ ജനങ്ങളുടെ അവകാശം ഉറപ്പുവരുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഫലസ്തീനും ഇസ്രയേലിക്കും വ്യത്യസ്ത നിയമങ്ങള്‍ നടപ്പാക്കുന്ന ഇസ്രയേല്‍ അപ്പാര്‍ത്തീഡ് രാജ്യമാണെന്ന് പ്രഖ്യാപിക്കുന്ന പ്രമേയത്തെ 31 അംഗങ്ങളില്‍ 28 പേരും പിന്തുണച്ചു. നഖബ ദിനാചരണം ചര്‍ച്ച്‌ കലണ്ടറില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തിന് അനുകൂലമായി 31 അംഗങ്ങളും വോട്ട് ചെയ്തു.

അന്താരാഷ്ട്രാ നിയമപ്രകാരം കൂട്ടായശിക്ഷയെന്ന് വിലയിരുത്തപ്പെടുന്ന ഫലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേല്‍ ചെയ്തികള്‍ ഇല്ലാതാക്കാന്‍ യു.എസ് ഗവണ്‍മെന്‍റ് ഇടപെടണമെന്നും ചര്‍ച്ച്‌ ആവശ്യപ്പെട്ടു.