മുംബൈ: ഏക്നാഥ് ഷിന്‍ഡെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു.
ഷിന്‍ഡെ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന് അനുകൂലമായി 164 എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 99 പേര് എതിര്‍ത്തു. സഭയില്‍ ഹാജരായവരില്‍ 263 പേര് വോട്ട് ചെയ്തു.
മൂന്നു പേര് വോട്ട് ചെയ്തില്ല. കോണ്‍ഗ്രസ് നേതാവ് അശോക് ചവാന് ഉള്‍പ്പെടെ 20 എംഎല്‍എമാര്‍ ഹാജരായില്ല. 11 കോണ്‍ഗ്രസ് എംഎല്‍എമാരാണു വിട്ടുനിന്നത്. ഞായറാഴ്ച നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രാഹുല്‍ നര്‍വേക്കര്‍ വിജയിച്ചിരുന്നു.
എന്‍സിപിയിലെ അജിത് പവാറിനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. 53 അംഗങ്ങളുള്ള എന്‍സിപിയാണു പ്രതിപക്ഷത്തെ വലിയ കക്ഷി. ഇന്നലെ ഒരു ശിവസേനാ എംഎല്‍എകൂടി ഷിന്‍ഡെ പക്ഷത്തു ചേര്‍ന്നു.
സന്തോഷ് ബാംഗര്‍ ആണു വിമതര്‍ക്കൊപ്പം കൂടിയത്. വിമതനീക്കമുണ്ടായ ഉടന്‍ ഏക്നാഥ് ഷിന്‍ഡെയെ പൊതുവേദിയില്‍ തള്ളിപ്പറഞ്ഞയാളാണു ബാംഗര്‍. താക്കറെയ്ക്കു പിന്തുണ പ്രഖ്യാപിക്കുന്നതിനിടെ ബാംഗര്‍ വിതുന്പിക്കരഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ വിമതപക്ഷത്തുള്ള എംഎല്‍എമാര്‍ 40 ആയി. താക്കറെപക്ഷം 15 പേരായി ചുരുങ്ങി.
വിശ്വാസവോട്ടെടുപ്പിനു മുന്‍പ് ഏക്നാഥ് ഷിന്‍ഡെയെ ശിവസേന നിയമസഭാകക്ഷി നേതാവായി സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ നിയമിച്ചു. ഞായറാഴ്ച രാത്രി വൈകിയായിരുന്നു അജയ് ചൗധരിയെ നീക്കി ഷിന്‍ഡെയെ നേതാവായി നിയമിച്ചത്. ഷിന്‍ഡെ വിമതനായതോടെയായിരുന്നു ചൗധരിയെ ഉദ്ധവ് താക്കറെ നിയമസഭാകക്ഷി നേതാവാക്കിയത്.
താക്കറെ പക്ഷത്തുള്ള സുനില്‍ പ്രഭുവിനെ നീക്കി ഷിന്ഡെപക്ഷത്തുള്ള ഭരത് ഗോഗാവാലെയെ വിപ്പായി നിയമിച്ചതിനും സ്പീക്കര്‍ അംഗീകാരം നല്കി.
വ്യാഴാഴ്ചയാണു ഷിന്‍ഡെ മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭാ വികസനം ഉടനുണ്ടാകുമെന്നാണു സൂചന.
താന്‍ ശിവസേനയില്‍ ദീര്‍ഘകാലം ഒതുക്കപ്പെട്ടിരുന്നുവെന്നു വിശ്വാസവോട്ട് നേടിയശേഷം നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു. താന്‍ അടിയുറച്ച ശിവസൈനികനാണെന്നും പ്രതികാരരാഷ്ട്രീയം കളിക്കില്ലെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.