Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ജാമറുകളും ബൂസ്റ്ററുകളും വില്‍ക്കുന്നതിനു വിലക്ക്

ന്യൂ​ഡ​ല്‍​ഹി: ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വ​യ​ര്‍​ല​സ് ജാ​മ​റു​ക​ള്‍ വി​ല്‍​ക്കു​ന്ന​തു വി​ല​ക്കി കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രാ​ല​യം.
മൊ​ബൈ​ല്‍ സി​ഗ്ന​ല്‍, ജി​പി​എ​സ് സി​ഗ്ന​ല്‍ എ​ന്നി​വ ബ്ലോ​ക്ക് ചെ​യ്യു​ന്ന ത​ര​ത്തി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കോ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കോ വി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല.

ഇ​ന്ത്യ​യി​ല്‍ സി​ഗ്ന​ല്‍ ജാ​മിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ര​സ്യം, വി​ല്‍​പ​ന, വി​ത​ര​ണം, ഇ​റ​ക്കു​മ​തി എ​ന്നി​വ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ഇ​തി​നു പു​റ​മേ ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ള്‍ ഒ​ഴി​കെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ നെ​റ്റ്‌​വ​ര്‍​ക്ക് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള സി​ഗ്ന​ല്‍ ബൂ​സ്റ്റ​റു​ക​ള്‍, ആം​പ്ലി​ഫ​യ​റു​ക​ള്‍ എ​ന്നി​വ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ വി​ല്‍​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.

വ​യ​ര്‍​ലെ​സ് ജാ​മ​റു​ക​ള്‍ വി​ല്‍​ക്കു​ക​യോ വി​ല്‍​പ്പ​ന​യ്ക്കു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ക​യോ ചെ​യ്യു​ന്ന​തി​ല്‍നി​ന്ന് ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ള്‍ പി​ന്മാ​റ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​നു​വ​രി​യി​ലാ​ണ് ടെ​ലി​കോം വ​കു​പ്പ് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത്.

കേ​ന്ദ്ര വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സി​ന്‍റെ പ​ക​ര്‍​പ്പ് ന​ല്‍​കി​യി​രു​ന്നു. വ​യ​ര്‍​ലെ​സ് ടെ​ലി​ഗ്രാ​ഫ് ആ​ക്റ്റ് (1933), ഇ​ന്ത്യ​ന്‍ ടെ​ലി​ഗ്രാ​ഫ് ആ​ക്റ്റ് (1885) തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച്‌ മൊ​ബൈ​ല്‍ സി​ഗ്ന​ല്‍ ബൂ​സ്റ്റ​റു​ക​ള്‍ വി​ല്‍​ക്കു​ന്ന​തും സ്ഥാ​പി​ക്കു​ന്ന​തും കൈ​വ​ശം വ​യ്ക്കു​ന്ന​തും ശി​ക്ഷാ​ര്‍​ഹ​മാ​ണ്.

മൊ​ബൈ​ല്‍ സി​ഗ്ന​ല്‍ ബൂ​സ്റ്റ​റു​ക​ള്‍, ജാ​മ​റു​ക​ള്‍ എ​ന്നി​വ​യു​ടെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗം ടെ​ലി​കോം സേ​വ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പൗ​ര​ന്മാ​ര്‍​ക്ക് കു​റ്റ​മ​റ്റ നെ​റ്റ്‌​വ​ര്‍​ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ന് വെ​ല്ലു​വി​ളി​യാ​ണെ​ന്നും ടെ​ലി​കോം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.