Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ആയിരം വര്‍ഷങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും വലിയ വരള്‍ച്ച പോര്‍ച്ചുഗലും സ്‌പെയിനും അഭിമുഖീകരിക്കുന്നുവെന്ന് പഠനം.

ഇരു രാജ്യങ്ങളിലുമുള്ള കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമായതോടെ വീഞ്ഞ്, ഒലീവ് ഓയില്‍ ഉത്പാദനം പ്രതിസന്ധിയിലായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷോഷ്മാവ് ഉയരുന്നത് പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ചില പ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമാകാന്‍ കാരണമായെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നോര്‍ത്ത് അറ്റ്ലാന്റിക്കിലുടനീളമുള്ള ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ യൂറോപ്പിലുണ്ടാവുന്ന ദീര്‍ഘ കാല കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തലുണ്ടായിരുന്നു. എന്നാല്‍ പുതിയ കാലാവസ്ഥാ മാതൃകകള്‍ ഉപയോഗിച്ച്‌ നടത്തിയ പഠനത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടെയുള്ള അന്തരീക്ഷോഷ്മാവ് മേഖലയിലും കാര്യമായ മാറ്റങ്ങളുണ്ടായതായി തിരിച്ചറിഞ്ഞു.

നേച്വര്‍ ജിയോസയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന് പിന്നില്‍ യു.എസിലെ ഒരുക്കൂട്ടം ഗവേഷകരാണ്. കഴിഞ്ഞ 1,200 വര്‍ഷത്തിനിടെ പ്രദേശത്തുണ്ടായ മാറ്റങ്ങളാണ് പഠന വിധേയമാക്കിയത്. അന്തരീക്ഷോഷ്മാവ് ഉയര്‍ന്ന മേഖലയുടെ വിസ്തൃതി ഈ കാലയളവില്‍ കൂടി വന്നു. തുടര്‍ച്ചയായുള്ള ഹരിത ഗൃഹ വാതക ബഹിര്‍ഗമനവും 200 വര്‍ഷത്തിനിടെ ഇവയുടെ വിസ്തൃതി കൂട്ടി. 20-ാം നൂറ്റാണ്ടിന്റെ അനന്തരഫലമായി ആഗോള താപനവും മേഖലയുടെ വ്യാപ്തി വലുതാക്കി.

ഐബീരിയന്‍ പെന്‍സിന്‍സുലയില്‍ വീഞ്ഞ് പോലെയുള്ള ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്ന മുന്തിരിത്തോപ്പുകള്‍ 2050-ഓടെ ജലദൗര്‍ലഭ്യം മൂലം പൂര്‍ണമായി നശിക്കുമെന്നാണ് കരുതപ്പെടുന്നത്. മുന്തിരി പോലെയുള്ള ഫലങ്ങള്‍ കൃഷി ചെയ്യാന്‍ അനുയോജ്യമായ കാലാവസ്ഥയുള്ള ഇടം കൂടിയാണ് ഐബീരിയന്‍ പെന്‍സിന്‍സുല. അതേ സമയം വടക്കന്‍ സ്‌പെയിനിലെ ഒലീവ് കൃഷിയില്‍ 2100-ഓടെ 30 ശതമാനം ഇടിവാണ് കാലാവസ്ഥാ മാറ്റങ്ങള്‍ കൊണ്ടു പ്രതീക്ഷിക്കുന്നത്.