Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു.

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസായിരുന്നു അദ്ദേഹത്തിന്.

നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. 2016ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയിലാണ് ഗോപിനാഥന്‍ നായര്‍ ജനിച്ചത്. 1951ല്‍ കെ. കേളപ്പന്‍െറ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ സേവാഗ്രാം ആശ്രമത്തില്‍ പ്രസിഡന്റയി പതിനൊന്ന് വര്‍ഷം പ്രവര്‍ത്തിച്ചു, ഗാന്ധി സ്മാരകനിധിയുടെ അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സര്‍വസേവാസംഘത്തിന്റെ ദേശീയ പ്രസിഡന്റായ ഏക മലയാളിയാണ് ഗോപിനാഥന്‍ നായര്‍.