Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

മോശം കാലാവസ്ഥ; അമർനാഥ് തീർഥാടനം നിർത്തി വച്ചു.

ന്യൂഡെല്‍ഹി: കാലാവസ്‌ഥ മോശമായതിനെ തുടര്‍ന്ന് അമര്‍നാധിലേക്കുള്ള തീര്‍ഥാടന യാത്ര താല്‍ക്കാലികമായി നിര്‍ത്തി വച്ചു.പഹല്‍ഗാമിലെ നുന്‍വാന്‍ ബേസ് ക്യാംപില്‍ നിന്ന് ഗുഹാ ക്ഷേത്രത്തിലേക്ക് തീര്‍ഥാടകരെ നീങ്ങാന്‍ അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്‌തമാക്കുന്നത്.

3000ത്തോളം തീര്‍ഥാടകരാണ് നിലവില്‍ പഹല്‍ഗാമിലെ നുന്‍വാന്‍ ബേസ് ക്യാംപില്‍ ഉള്ളത്. കൂടാതെ 4000ത്തോളം തീര്‍ഥാടകര്‍ ചന്ദര്‍ കോട്ടിലെ യാത്രി നിവാസിലും നിലവില്‍ തങ്ങുന്നുണ്ട്. കഴിഞ്ഞ 2 വര്‍ഷമായി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമര്‍നാഥ്‌ തീര്‍ഥാടനം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.