Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

അസ്സം പ്രളയം ; തീവ്രവാദികൾക്ക് പങ്കെന്ന് സൂചന. മൂന്ന് പേർ പിടിയിൽ .

ഗുവാഹട്ടി: അസമിലെ കച്ചാര്‍ ജില്ലയിലെ മനുഷ്യ നിര്‍മ്മിത പ്രളയത്തിന് പിന്നിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.കച്ചാര്‍ ജില്ലയിലെ സില്‍ച്ചാര്‍ നഗരത്തിലും ജില്ലയിലെ മറ്റ് ഭാഗങ്ങളിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടവും പതിനാലിലധികം പേരുടെ ജീവനുമെടുത്ത വെള്ളപ്പൊക്കത്തിന്റെ കാരണക്കാരാണ് പിടിയിലായത്.

കാബൂള്‍ ഖാന്‍, ഹുസൈന്‍ ലാസ്‌കര്‍, നസീര്‍ ഹുസൈന്‍ എന്നിവരാണ് അസം പോലീസിന്റെ പിടിയിലായത്. അസം ജലവിഭവ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നാണ് വിവരം.

പ്രതികള്‍ ചേര്‍ന്ന് കച്ചാര്‍ ജില്ലയിലെ ബരാക് നദിയുടെ ബേത്തുകണ്ടിയിലെ ബണ്ട് തകര്‍ക്കുകയായിരുന്നു. ബണ്ട് തകര്‍ന്നതോടെ ബണ്ടില്‍ ശേഖരിച്ചിരുന്ന വെള്ളവും മഴവെള്ളവും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ഒഴുകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കച്ചാറില്‍ പ്രളയസമാനമായ വെള്ളപ്പൊക്കം ഉണ്ടായത്.