Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കലാപക്കേസുകളിൽ പ്രതിയാക്കുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തി: സ്വപ്ന സുരേഷ്

കൊച്ചി: ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്‌ന സുരേഷ്.എച്ച്‌ആര്‍ഡിഎസ് ബന്ധവും, അഡ്വ. കൃഷ്ണരാജുമായുള്ള വക്കാലത്തും ഒഴിയണമെന്ന് ആവശ്യപ്പെട്ടു. 770 കലാപ കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു

ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ട് 164 മൊഴിയിലെ വിശദാംശങ്ങള്‍ ചോദിക്കുക മാത്രമാണ് ചെയ്തത്. ഗൂഢാലോചനയെക്കുറിച്ച്‌ ഒന്നും ചോദിച്ചില്ലെന്നും അത് ചോദ്യം ചെയ്യലായിരുന്നില്ലെന്നും വെറും ഹരാസ്‌മെന്റ് മാത്രമായിരുന്നെന്നും സ്വപ്‌നപറഞ്ഞു. എത്രയും പെട്ടെന്ന്  എച്ച്‌ ഡിആര്‍എസില്‍ നിന്ന് ഒഴിവാകുക. കൃഷ്ണരാജ് വക്കിലീന്റെ വക്കാലത്ത് ഒഴിയുക. വീണ വിജയന് ബിസിനസ് നടത്തിക്കൂടെയെന്നുള്ള കാര്യങ്ങളും രേഖകളുമാണ് അവര്‍ ചോദിച്ചതെന്ന് സ്വപ്‌ന പറഞ്ഞു

താന്‍ പറയുന്ന കാര്യങ്ങള്‍ മറ്റാരും തന്നെ കൊണ്ട് പറയിക്കുന്നതല്ല. തനിക്കറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് പറയുന്നത്. എച്ച്‌ആര്‍ഡിഎസോ, വക്കീലോ പറയുന്നതല്ല താന്‍ പറയുന്നത്. 2016മുതല്‍ 2022 വരെയുള്ള കാര്യങ്ങളാണ് പറയുന്നത്. അത് അവര്‍ക്ക് പറയാന്‍ പറ്റില്ലെന്നും സ്വപ്‌ന പറഞ്ഞു

തന്റെ അന്നം മുട്ടിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് തൃപ്തിയായോ?. മുഖ്യമന്ത്രിക്ക് മാത്രമല്ല മകളുള്ളത്. എല്ലാ പെണ്‍മക്കളോടും മുഖ്യമന്ത്രിക്ക് കരുതല്‍ വേണം. തനിക്ക് ഇന്ന് ജോലിയില്ല. തന്റെ മക്കള്‍ക്ക് അന്നമില്ല. ഞങ്ങളെല്ലാം തെരുവിലാണ്. ഇനി ഇപ്പോ കയറിക്കിടക്കുന്ന വാടകവീട് പട്ടാളെത്തയോ പൊലിസിനെയോ കൊണ്ട ്‌അവിടെ നിന്ന് ഇറക്കിവിട്ടാലും തെരുവിലെണെങ്കിലും, ബസ് സ്റ്റാന്റിലാണെങ്കിലും, ഏത് റോഡിലാണെങ്കിലും, ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും തന്റെ പോരാട്ടം തുടരും. കേരളത്തിലെ ജനങ്ങള്‍ക്കുമുന്‍പില്‍ ഇക്കാര്യം തെളിയിച്ചുകൊടുക്കും. താന്‍ പറഞ്ഞ കാര്യങ്ങള്‍ നടന്നതാണ്. അതില്‍ മാറ്റമില്ല. ആ സത്യത്തിന്റെ അറ്റം കാണുന്നതുവരെ ജീവനുള്ളിടത്തോളം ഒപ്പം നില്‍ക്കുമെന്നും സ്വപ്‌ന പറഞ്ഞു.