Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

വിവോയുടെ 465 കോടി കണ്ടുകെട്ടി; ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് ക​ട​ന്നു

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയുടെ 465 കോടി രൂപ എന്‍ഫോഴ്സമെന്‍റ് ഡയറക്‌ട്രേറ്റ് മരവിപ്പിച്ചു.

കഴിഞ്ഞ ദിവസം വിവോ ഓഫീസുകളില്‍ ഇഡി നടത്തിയ റെയ്ഡുകളില്‍ പണവും സ്വര്‍ണവും പിടിച്ചെടുത്തിരുന്നു.

2 കിലോ സ്വര്‍ണ്ണവും 73 ലക്ഷം രൂപയും കണ്ടുകെട്ടി. നികുതി വെട്ടിക്കാന്‍ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്നും ഇഡി പറയുന്നു.

വിവോയുടെയും അനുബന്ധ സ്ഥാപനങ്ങളിലും ഇഡി രണ്ട് ദിവസം മുമ്ബ് റെയ്‍ഡ് നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 44 ഇടങ്ങളിലാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നല്‍കിയെന്നും, അന്വേഷണവുമായി സഹകരിക്കുമെന്നും വിവോ കമ്ബനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

അതേസമയം, വിവോയുടെ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്നു കടന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കാഷ്മീരിലുള്ള കന്പനിയുടെ വിതരണക്കാരന്‍റെ ഓഫീസുമായി ബന്ധമുള്ള ചൈനീസ് ബിസിനസ് പങ്കാളികള്‍ വ്യാജ തിരിച്ചറിയില്‍ രേഖകള്‍ ചമച്ചുവെന്ന് ആരോപിച്ച്‌ ഡല്‍ഹി പോലീസിന്‍റെ സാന്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു