മുംബൈ: ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ രാജിയിലേക്ക് നയിച്ച ശിവസേനയിലെ വിമതനീക്കം കീഴ്ത്തട്ടിലേക്കും പരക്കുന്നു.
താനെ കോര്‍പറേഷനിലെ 67 മുന്‍ കൗണ്‍സിലര്‍മാരില്‍ 66 പേരും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ചു. ഷിന്‍ഡെയുടെ സ്വന്തം നഗരമാണ് താനെ.
കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. താനെ കോര്‍പറേഷനിലെ ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ് തിരഞ്ഞെടുപ്പ് കാത്തിരിക്കുകയാണ്.
ഉദ്ദവ് താക്കറെക്ക് വലിയൊരു തിരിച്ചടിയാണ് ഇതെന്നാണ് വിലയിരുത്തല്‍. ബാലെസാബഹ് താക്കറെ പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താനുള്ള വലിയ ശ്രമങ്ങളാണ് ഉദ്ദവ് നടത്തുന്നതെങ്കിലും ഒന്നും വിജയിച്ചിട്ടില്ല.
ബാലസാഹബിന്റെ പൈതൃകത്തിന് തങ്ങളാണ് അവകാശിയെന്നാണ് ഷിന്‍ഡെയുടെ നിലപാട്. തന്റെ ചോംബറില്‍ താക്കറെയുടെ ചിത്രവും സ്ഥാപിച്ചതിന്റെ സൂചനയും അതാണ്.
നിയമസഭയില്‍ 55ല്‍ 40 പേരും ഷിന്‍ഡെയുടെ കൂടെയായിരുന്നു.
താഴെ തലത്തിലുളള പ്രവര്‍ത്തകരുടെ പിന്തുണയാണ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനം. പാര്‍ട്ടി പിളര്‍ന്നുകഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് ചിഹ്നം ആര്ക്കുലഭിക്കുമെന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ കിടക്കുന്ന കാര്യമാണ്.
ഷിന്‍ഡെക്ക് മുഖ്യമന്ത്രി പദവി നല്കിയതുതന്നെ താഴെ തലത്തിലുള്ള ശിവസേന പ്രവര്‍ത്തകരെ അടുപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .