Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ കൊല്ലപ്പെട്ടു.

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയുടെ മരണം സംഭവിച്ചത് ബുള്ളറ്റ് ഹൃദയത്തില്‍ തുളച്ചുകയറിയതിനെ തുടര്‍ന്നാണെന്ന് ഡോക്ടര്‍മാര്‍.

ഹൃദയത്തില്‍ വലിയ തുള വീണിരുന്നുവെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു.

ഇന്ന് രാവിലെ ജപ്പാന്‍ സമയം 11.30 ഓടെയാണ് ആബെക്ക് വെടിയേറ്റത്. നാര മേഖലയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ പിറകില്‍ നിന്നാണ് അക്രമി വെടിവെച്ചത്. “ഇത് തികച്ചും പൊറുക്കാനാവാത്തതാണ്. ഈ നടപടിയെ ഞാന്‍ ശക്തമായി അപലപിക്കുന്നു” -അദ്ദേഹം പറഞ്ഞു.

ആബെയുടെ മൂന്ന് മീറ്റര്‍ അകലെ നിന്നായിരുന്നു ആക്രമണം. 41കാരനായ തെട്സുയ യമഗമി എന്നയാളാണ് വെടിവെച്ചത്. ഇയാള്‍ പൊലീസ് പിടിയിലാണ്. മുന്‍ സൈനികനാണ് പ്രതിയെന്നും സൂചനകളുണ്ട്. പൊലീസ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയിട്ടുണ്ട്.

ആബെയുടെ കാര്യത്തില്‍ താന്‍ അസംതൃപ്തനായിരുന്നുവെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.