Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനത്തെ തുടർന്ന് 9 പേർ മരിച്ചു, നിരവധി പേരെ കാണാതായി.

ശ്രീനഗര്‍: അമര്‍നാഥില്‍ മേഘവിസ്‌ഫോടനം. അപകടത്തില്‍ 9 പേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായുമാണ് റിപ്പോര്‍ട്ടുകള്‍.

നാലുപേര്‍ മരിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം . നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം.യാത്രാ പാതയിലെ കമ്മ്യൂണിറ്റി കിച്ചണുകളും ടെന്റുകളും തകർന്നിട്ടുണ്ട്.

ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്.പരിക്കേറ്റവരെ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ എത്തിക്കുകയാണ്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീര്‍ ഡിജിപി പറഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ അമര്‍നാഥ് തീര്‍ത്ഥാടന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.2 വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം ജൂൺ 30 നാണ് തീർത്ഥാടനം ആരംഭിച്ചത്.