Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

യു പി എ ഭരണത്തിൽ വൻ തോതിൽ രഹസ്യങ്ങൾ ചോർത്തിയതായി പാക്ക് മാധ്യമ പ്രവർത്തകൻ.

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ മുതിര്‍ന്ന കോളമിസ്റ്റായ നുസ്രത്ത് മിര്‍സ അടുത്തിടെ ഷക്കില്‍ ചൗധരിക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.2005 നും 2011 നും ഇടയില്‍ താന്‍ പലതവണ ഇന്ത്യ സന്ദര്‍ശിച്ചതായും പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് തന്റെ സന്ദര്‍ശനവേളയില്‍ താന്‍ ശേഖരിച്ച വിവരങ്ങള്‍ കൈമാറിയതായും പാക് യൂട്യൂബറുമായുള്ള അഭിമുഖത്തില്‍ മിര്‍സ അവകാശപ്പെട്ടു. അന്നത്തെ ഇന്ത്യയുടെ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും മിര്‍സ പറഞ്ഞു.

സാധാരണ ഇന്ത്യയിലേക്ക് വിസ അനുവദിക്കുമ്ബോള്‍ മൂന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍, അക്കാലത്ത് ഏഴ് നഗരങ്ങളിലേക്ക് വിസ ലഭിക്കാന്‍ എന്നെ സഹായിച്ചത് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് കസൂരിയായിരുന്നു എന്ന് ഇയാള്‍ പറയുന്നു. അങ്ങനെ, 2005 ല്‍ ചണ്ഡീഗഢിലും 2006 ല്‍ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും കൊല്‍ക്കത്ത, പട്‌ന, തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട് എന്നും ഇയാള്‍ സമ്മതിക്കുന്നു.

ഇന്ത്യയുടെ എല്ലാ മേഖലകളിലും വിഘടനവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നതില്‍ യാതൊരു സംശയവുമില്ല. കശ്മീരിലും ബംഗാളിലുമാണ് പ്രധാനമായും ഇത്തരം മൂവ്‌മെന്റുകള്‍ നടത്തുന്നത്. എന്നാല്‍ ഫണ്ട് ലഭിക്കാത്തത് കൊണ്ടാണ് അവ വളരാതിരിക്കുന്നത് എന്നും മിര്‍സ പറഞ്ഞു. ഇന്ത്യയിലെ ഉറുദു പത്രങ്ങളുടെ എല്ലാ എഡിറ്റര്‍മാരുമായും എന്റെ ചങ്ങാതികളായിരുന്നു . പല വാര്‍ത്താ ചാനല്‍ ഉടമകളും എന്റെ നല്ല സുഹൃത്തുക്കളാണ്. ഇന്ത്യ സന്ദര്‍ശിച്ചപ്പോഴെല്ലാം അവര്‍ക്ക് ഞാന്‍ നിരവധി അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്’ മിര്‍സ പറഞ്ഞു.

ഇന്ത്യയില്‍ 29 സംസ്ഥാനങ്ങളുണ്ട്. അതില്‍ 15 എണ്ണം ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അക്കാലത്ത് ലോക്‌സഭയിലും രാജ്യസഭയിലും 56 മുസ്ലീം അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവര്‍ എല്ലാവരുമായും തനിക്ക് സൗഹൃദബന്ധമുണ്ടായിരുന്നു. അവര്‍ നിരവധി സഹായങ്ങളും ചെയ്ത് തന്നിട്ടുണ്ട്. 60-കളിലെ ഇന്ത്യയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും മിര്‍സ വാദിച്ചു.2010 ല്‍ അന്നത്തെ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരി തീവ്രവാദത്തെക്കുറിച്ചുള്ള ഒരു സെമിനാറിലേക്ക് തന്നെ ക്ഷണിച്ചതായി മിര്‍സ പറഞ്ഞു .

രാജ്യത്ത് നിന്നും ഇത്തരത്തില്‍ നിരവധി വിവരങ്ങളും ചോര്‍ത്തി നല്‍കിയിട്ടുണ്ട്. പക്ഷേ, പാകിസ്ഥാനില്‍ മികച്ച നേതൃത്വത്തിന്റെ അഭാവം കാരണം ഇന്ത്യയെക്കുറിച്ച്‌ താന്‍ ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടില്ല. 2011ലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍, ദ മില്ലി ഗസറ്റിന്റെ പബ്ലിഷറായ സഫറുല്‍ ഇസ്ലാം ഖാനെ കണ്ടിരുന്നതായും മിര്‍സ പറഞ്ഞു.ഇന്ത്യയില്‍ നിന്നും ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാതിരുന്ന പാകിസ്ഥാനിലെ രാഷ്‌ട്രീയ നേതാക്കളെയും മിര്‍സ കുറ്റപ്പെടുത്തി.

പാകിസ്ഥാനില്‍ ഒരു പുതിയ ചീഫ് വരുമ്ബോള്‍, അദ്ദേഹം മുന്‍ മേധാവി ചെയ്ത ജോലികള്‍ തുടച്ചുനീക്കും. താന്‍ നല്‍കിയ വിവരങ്ങള്‍ സൈനിക വിഭാഗം ഉപയോഗിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോ എന്നും അവര്‍ ചോദിച്ചിട്ടുണ്ട്. ഇന്ത്യയിലെ നേതൃത്വത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച്‌ അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് കണ്ടെത്താനായില്ല. എഫ്‌എടിഎഫ് വന്നതിന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയില്‍ ഒരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും മിര്‍സ പറഞ്ഞു. പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍ പാക്കിസ്ഥാനുമായി സമാധാനം പുലര്‍ത്താന്‍ ഇന്ത്യക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ സുപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനമാണെങ്കിലും, അത് പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.