Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

മുര്‍മുവിന് പിന്തുണയുമായി ഉദ്ധവ്പക്ഷ ശിവസേനയും .

മുംബൈ: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണക്കുമെന്ന് ഉദ്ധവ് താക്കറെ പക്ഷം.

ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയില്‍ 22ല്‍ 16 പേരും മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം.

എന്നാല്‍ ഇത് ബി.ജെ.പിക്കുള്ള പിന്തുണ അല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി. മുര്‍മു ഗോത്ര വര്‍ഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിയായത് കൊണ്ടാണ് അനുകൂലിക്കുന്നതെന്ന് പാര്‍ട്ടി അറിയിച്ചു.

ഗോത്രവര്‍ഗത്തില്‍ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയാകാന്‍ സാധ്യത ഉള്ള ആദ്യ വനിതയാണ് മുര്‍മു. മഹാരാഷ്ട്രയില്‍ ധാരാളം ഗോത്രവര്‍ഗ്ഗക്കാരുണ്ട്. നിയമസഭയില്‍ അംഗങ്ങളുമുണ്ട്. ശിവസൈനികരില്‍ വലിയൊരു ശതമാനവും ഗോത്രവര്‍ഗക്കാര്‍ തന്നെയെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ 10 ശതമാനം ജനസംഖ്യയും പട്ടികവര്‍ഗക്കാരാണ്.