Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ചൂടുപിടിക്കുന്നു .

ടെഹ്റാന്‍: ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായ ഇറാനില്‍, ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സ്ത്രീകളെന്നു റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു .1979 ലെ വിപ്ലവത്തിന് ശേഷം ഏർപ്പെടുത്തിയ ഇറാന്റെ ഇസ്ലാമിക ശരിയ നിയമപ്രകാരം, സ്ത്രീകൾ മുടി മറയ്ക്കാനും അവരുടെ രൂപങ്ങൾ മറയ്ക്കാൻ നീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കാൻ ബാധ്യസ്ഥരാണ്. നിയമലംഘകർക്ക് പൊതു ശാസനയോ പിഴയോ അറസ്റ്റോ നേരിടേണ്ടിവരും

രാജ്യത്തിന്റെ പല ഭാഗങ്ങളില്‍, പൗരോഹിത്യ നിയമങ്ങള്‍ ലംഘിക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഏകീകൃത സ്വഭാവം നല്‍കാന്‍ സ്ത്രീപക്ഷ നേതാക്കള്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി, ബുധനാഴ്ച പരമാവധി സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ വെച്ച്‌ പരസ്യമായി ശിരോവസ്ത്രം ഉപേക്ഷിക്കുമെന്ന് സ്ത്രീപക്ഷ നേതാക്കള്‍ പ്രഖ്യാപിച്ചു.”ഞാൻ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ടാകണം, എന്റെ ഇഷ്ടം കാരണം തടവിലാക്കപ്പെടരുത്. #No2Hijab,” ഒരു ഇറാനി വനിതാ ട്വീറ്റ് ചെയ്തു.തിങ്കളാഴ്ച നിരവധി പേരെ അറസ്റ്റ് ചെയ്തതായി ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് അറിയിച്ചു.

കര്‍ക്കശക്കാരനായ ഇസ്ലാമിക പുരോഹിതനാണ് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെന്ന് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധം കൂടിയാണ് നിലവിലെ പ്രക്ഷോഭങ്ങള്‍. എന്നാല്‍, ഇസ്ലാമിക സമൂഹത്തിനെ ധാര്‍മ്മികമായ അപചയത്തിലേക്ക് നയിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഹിജാബ് നിഷേധം എന്നാണ് ഇബ്രാഹിം റെയ്സിയുടെ പ്രതികരണം.

സ്ത്രീകളുടെ വസ്ത്രധാരണം കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്ന് അടുത്തയിടെ ഇറാനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. ഇത് ഉറപ്പ് വരുത്താന്‍ സുരക്ഷാ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ തുടരുകയാണ്. പ്രക്ഷോഭകാരികളായ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പുരോഗമന ചിന്താഗതിക്കാരായ പുരുഷന്മാരും വിവിധ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടത്തി.

ഇറാനില്‍ ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശം നല്‍കുന്ന പവിത്ര ശിരോവസ്ത്ര ദിനം ഇന്ന് ആചരിച്ചിരുന്നു. ഇതിന് മറുപടിയായാണ് സ്ത്രീപക്ഷ സംഘടനകള്‍ നാളെ ഹിജാബ് ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.