വാഷിംഗ്ടണ്‍: സിറിയയിലെ ഐ എസ് കൊടും ഭീകരനെ വധിച്ച് അമേരിക്ക. ഐഎസ് തലവന്മാരില് ഒരാളായ മെബര്‍ അല്‍-അഗലാണ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഖൽതാൻ എന്ന ഗ്രാമത്തിലാണ് ചൊവ്വാഴ്ചത്തെ പ്രവർത്തനം നടന്നത്.
നിലവില്‍ ഐഎസിന്റെ അഞ്ച് നേതാക്കളില്‍ ഒരാളാണ് അഗല്‍ എന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരനെ വധിച്ചത്.ഇറാഖിനും സിറിയയ്ക്കും പുറത്ത് ഗ്രൂപ്പിന്റെ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ “ആക്രമണാത്മകമായി” പ്രവർത്തിച്ച മഹെർ അൽ-അഗൽ, അലെപ്പോയിൽ നിന്ന് 35 മൈൽ വടക്ക് പടിഞ്ഞാറ് ജിൻദിറസിന് പുറത്ത് നടന്ന ആക്രമണത്തിന്റെ രണ്ട് ലക്ഷ്യങ്ങളിലൊന്നാണ്. ഇറാഖിലെയും സിറിയയിലെയും മികച്ച അഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കളിൽ ഒരാളായാണ് അഗലിനെ കണക്കാക്കിയതെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സിറിയയിലെ ജിന്ഡായിരിസില് വടക്കുകിഴക്കന്‍ മേഖലയിലാണ് ഭീകരരുടെ കേന്ദ്രത്തിന് നേര്‍ക്ക് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്. ‘ഐഎസിന്റെ പതനം ഉറപ്പാക്കും വരെ ഭീകരതയ്ക്കെതിരെ പോരാടും. അഗലിന്റെ മരണം സെന്റ്കോം പ്രതിരോധ വിഭാഗം സ്ഥിരീകരിച്ചു’, കേണല്‍ ജോ ബുച്ചിനോ പറഞ്ഞു.
‘ആഗോളതലത്തില്‍ നിരവധി രാജ്യങ്ങളുടെ സ്വസ്ഥത കെടുത്തുന്ന ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരാണ് ഈ നേതാക്കള്‍. ഇത്തരം തിരിച്ചടികള്‍ വഴി ഭീകര പ്രസ്ഥാന ങ്ങളുടെ ക്ഷമത തകര്‍ക്കലാണ് ലക്ഷ്യം.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
സ്ത്രീകൾക്കെതിരെ ലോകത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെടുന്ന രാജ്യം അഫ്ഗാനിസ്ഥാൻ;യൂ എൻ
ബലൂചിസ്ഥാനിലെ ടർബത്തിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഐ ഇ ഡി ആക്രമണം, 5 സൈനികർ കൊല്ലപ്പെട്ടു.
ചൈനയിലെ നിർബന്ധിത തൊഴിൽ വ്യവസ്ഥകൾ പൊളിച്ചെഴുതണം. യുഎൻ .
സൈനികർക്ക് പട്ടിണി ; ഗതി കെട്ട് പാക്കിസ്ഥാൻ.
വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല; അവകാശ വാദവുമായി നെടുമാരൻ.