Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഗോടബയ രജപക്സ രാജിവെച്ചു.

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോടബയ രജപക്സ രാജിവെച്ചു. പ്രസിഡന്‍റിന്‍റെ രാജിക്കത്ത് ലഭിച്ചതായി പാര്‍ലമെന്‍റ് സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചു.

വന്‍ സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയില്‍ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവില്‍ പ്രതിഷേധത്തിനിറങ്ങിയത്. പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി ഉള്‍പ്പെടെ പ്രക്ഷോഭകര്‍ കൈയേറിയിരുന്നു. പ്രക്ഷോഭകരെ തടയാന്‍ ശ്രീലങ്കന്‍ സൈന്യംപാര്‍ലമെന്റിനു സമീപം ടാങ്കുകള്‍ വിന്യസിച്ചിരിക്കയാണ്.
ജനകീയ പ്രക്ഷോഭത്തെ പേടിച്ച്‌ നാടുവിട്ട ഗോടബയ സൗദി അറേബ്യയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സിംഗപ്പൂര്‍ വഴി സൗദിയിലെത്താനാണ് ഗോടബയയുടെ ശ്രമമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാജിക്കത്ത് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വാക്കു പാലിക്കാന്‍ ഗോടബയ തയാറായിരുന്നില്ല. മാലദ്വീപില്‍ നിന്ന് സൗദി വിമാനത്തിലാണ് ഗോടബയ സിംഗപ്പൂരിലേക്ക് പറന്നത്. വ്യാഴാഴ്ച രാത്രിയോടെ ഗോടബയയും സംഘവും സിംഗപ്പൂരിലെത്തുമെന്നാണ് കരുതുന്നത്.

ജനകീയ പ്രക്ഷോഭത്തില്‍ അടിപതറിയ ഗോടബയ അറസ്റ്റ് ഭയന്നാണ് ആദ്യം മാലദ്വീപിലേക്ക് പറന്നത്. മാലദ്വീപില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് സൗദി വിമാനത്തില്‍ സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു. അവിടെ നിന്ന് ഉടന്‍ ജിദ്ദയിലെത്തുമെന്നാണ് അഭ്യൂഹം.