Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിഞ്ഞ കൊല്ലം സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.12-ാം തീയതി യുഎഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ യാത്രികനാണ് രോഗം സ്ഥിരീകരിച്ചത്.രോഗിയുടെ മാതാപിതാക്കള്‍, ടാക്‌സി- ഓട്ടോ ഡ്രൈവര്‍മാര്‍, വിമാനത്തിലെ 11 യാത്രക്കാര്‍ എന്നിവര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംഭവത്തില്‍ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുവന്നത്.