Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

രാജ്യത്ത് ഡിജിറ്റല്‍ മാധ്യമങ്ങള്‍ നിയന്ത്രിക്കാൻ ബില്ല് വരുന്നു .

ന്യൂഡല്‍ഹി: രാജ്യത്ത് ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നു.

വര്‍ഷകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമം കൊണ്ടുവരാണ് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം തയാറെടുക്കുന്നത്.

നിയമം നടപ്പിലാകുന്നതോടെ പ്രസ് രജിസ്ട്രാര്‍ക്ക് മുന്‍പാകെ 90 ദിവസത്തിനുള്ളില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. നിയമ വിധേയമാകുന്നതോടെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു വാര്‍ത്ത നല്‍കുകയോ ദൃശ്യങ്ങള്‍ തെറ്റായി നല്‍കുകയോ ചെയ്താല്‍ കേന്ദ്രത്തിനു നടപടി എടുക്കാനാകും.

പുതിയ ബില്‍ പാസായാല്‍ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍മെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.

പത്രമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന ഡിജിറ്റല്‍ മീഡിയ നിയന്ത്രണ നിയമത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ രജിസ്‌ട്രേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടിവരും. ഏത് ഇലക്‌ട്രോണിക് ഉപകരണം വഴി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായാല്‍ പോലും നിയമം ബാധകമാകും.

സമൂഹത്തില്‍ ഭിന്നത പടര്‍ത്തുന്ന വാര്‍ത്തകളോ ചിത്രങ്ങളോ വീഡിയോയോ ഗ്രാഫിക്‌സോ പ്രക്ഷേപണം ചെയ്താല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ പിഴ ഈടാക്കുകയോ ചെയ്യാം. മറ്റു നിയമ നടപടികള്‍ കൂടി ഓണ്‍ലൈന്‍ മീഡിയകള്‍ നേരിടേണ്ടി വരും. രജിസ്ട്രേഷന്‍ റദ്ദാക്കുകയോ പിഴ ചുമത്തുകയോ ചെയ്യാം. നടപടിയില്‍ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപങ്ങള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ പരാതിപ്പെടാം. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ അംഗീകരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കണം ഓണ്‍ലൈന്‍ മീഡിയകള്‍ പ്രവര്‍ത്തിക്കേണ്ടത്. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ എല്ലാ പ്ലാറ്റഫോമിലും കാണുന്ന മീഡിയയ്ക്കു നിയന്ത്രണം ബാധകമായിരിക്കും