Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

പാരസിൻ ഓപ്പൺ ചെസ് കിരീടം ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്നാനന്ദയ്ക്ക്.

പാരസിന്‍(സെർബിയ): ശനിയാഴ്ച സെര്‍ബിയയില്‍ നടന്ന പാരസിന്‍ ഓപ്പണ്‍ ‘എ’ ചെസ്സ് ടൂര്‍ണമെന്റ് 2022 ല്‍ ആര്‍ പ്രഗ്നാനന്ദ വിജയിച്ചു.

ഒമ്ബത് റൗണ്ടുകളില്‍ നിന്ന് 8 പോയിന്റാണ് താരം നേടിയത്. കളിയില്‍ ഒരിക്കല്‍ പോലും തോല്‍വി അറിയാതെയാണ് പ്രഗ്നാനന്ദ കളിയില്‍ മുന്നിലെത്തിയത്.

7.5 പോയിന്റുമായി അലക്‌സാണ്ടര്‍ പ്രെഡ്‌കെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 7 പോയിന്റുമായി കസാക്കിസ്ഥാന്‍ താരം അലിഷര്‍ സുലൈമേനോവ് മൂന്നാം സ്ഥാനവും നേടി. രണ്ടാം സ്ഥാനം നേടിയ അലക്‌സാണ്ടര്‍ പ്രെഡ്‌കെയോട് തോറ്റത് ഇന്ത്യന്‍ താരം മാസ്റ്റര്‍ വി പ്രണവാണ്. മറ്റൊരു ഇന്ത്യന്‍ കളിക്കാരനായ ജിഎം അര്‍ജുന്‍ കല്യാണ്‍ 6.5 പോയിന്റുമായി ഏഴാം സ്ഥാനത്തേയ്‌ക്ക് പിന്തള്ളപ്പെട്ടു.

പ്രഗ്നാനന്ദ തന്റെ ആദ്യ ആറ് കളികള്‍ വിജയിച്ച്‌ മികച്ച ഫോമിലായിരുന്നു. ഏഴാം റൗണ്ടില്‍ പ്രഗ്നാനന്ദയുമായി പ്രെഡ്‌കെ സമനില പിടിക്കുകയായിരുന്നു. എട്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരമായ ജിഎം അര്‍ജുന്‍ കല്യാണിനെ തോല്‍പിക്കുകയും ഒമ്ബതാമത്തെയും അവസാനത്തെയും റൗണ്ടില്‍ കസാക്കിസ്ഥാന്റെ അലിഷര്‍ സുലൈമെനോവിനെതിരെ സമനില നേടിയതോടും കൂടി 8 പോയിന്റുമായി പ്രഗ്നാനന്ദ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയായിരുന്നു. ജൂലായ് 28 മുതല്‍ ചെന്നൈയില്‍ നടക്കുന്ന 44-ാമത് ചെസ് ഒളിമ്ബ്യാഡില്‍ ഇന്ത്യന്‍ ടീമിന്റെ കരുത്താകും ആര്‍ പ്രഗ്നാനന്ദ.